‘കൊള്ളാം.. ഈ മാന്യന്‍ സുന്ദരനാണ്’ അശ്ലീല കമന്റിട്ടയാള്‍ക്ക് എട്ടിന്റെ പണികൊടുത്ത് രേവതി സമ്പത്ത്
ഫേസ്ബുക്ക് പോസ്റ്റിന് വന്ന അശ്ലീല കമന്റുകള്‍ക്കെതിരെ പ്രതികരണവുമായി നടി രേവതി സമ്പത്ത്. കമന്റിട്ടയാളുടെ പ്രൊഫൈലും ഫോട്ടോയും കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവച്ചാണ് രവേതിയുടെ പോസ്റ്റ്. സ്ത്രീകളോട് മാന്യമായി പെരുമാറാന്‍ അറിയാവുന്ന ആരെങ്കിലും സങ്കികള്‍ക്കിടയില്‍ ഉണ്ടോ എന്നും രേവതി ചോദിക്കുന്നു. ഇതിന് മുമ്പ് നടനെതിരെയും സംവിധായകനെതിരെയും മീടു ആരോപണങ്ങളുമായി നടി രംഗത്ത് എത്തിയിരിന്നു.
രേവതി സമ്പത്തിന്റെ കുറിപ്പ്:
കൊള്ളാം.. ഈ മാന്യന്‍ സുന്ദരനാണ്. നോക്കൂ, ഇയാള്‍ എത്ര മനോഹരമായാണ് വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്. എന്റെ കുടുംബത്തിന്റെ ക്ഷേമത്തിനായി അവരുടെ വിലയേറിയ സമയം പതിവായി ചെലവഴിക്കുന്ന എല്ലാ ഭക്ത് ആളുകളോടും ഞാന്‍ നന്ദിയുള്ളവളാണ്.
ഈ ചോദ്യം വളരെ ദയനീയമാണെന്ന് എനിക്കറിയാം, എന്നിരുന്നാലും സ്ത്രീകളോട് മാന്യമായി പെരുമാറാനോ വിയോജിക്കാനോ കഴിയുന്ന ഒരു ഭക്ത് എങ്കിലും ഉണ്ടോ? കുറ്റകരമായത് എല്ലാം സംഘത്തിന്റെ നിര്‍മ്മാണ ബ്ലോക്കുകളാണ്, എന്നിട്ടും അവര്‍ എത്ര ഭംഗിയുള്ളവരാണ്…ബിജു മരട്ടില്‍, ഒരുപാട് ദൂരം പോകാനുണ്ട്.