കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സംഭാവന ചെയ്ത് സൂര്യ

ചെന്നൈ: കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കുമെന്ന് നടന്‍ സൂര്യ. കൊവിഡും അനുബന്ധ ലോക്ക് ഡൗണും മൂലം വഴി മുട്ടിയ സിനിമാ പ്രവര്‍ത്തകരേയും കൊവിഡിനെതിരെ പോരാടുന്നവരെയും സഹായിക്കാനാണ് ഈ തുക നല്‍കുക. പുതിയ ചിത്രം സൂരറൈ പോട്ര് ഒടിടി റിലീസിനെത്തുന്ന കാര്യം വ്യക്തമാക്കി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സൂര്യ ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിലെ സാഹചര്യം കണക്കിലെടുത്താണ് സൂരറൈ പോട്ര് ഓണ്‍ലൈന്‍ റിലീസ് ചെയ്യുന്നതെന്നും തീയറ്റര്‍ ഉടമകളും ആരാധകരും സാഹചര്യം മനസിലാക്കണമെന്നും താരം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. തീയറ്റര്‍ റിലീസ് മാത്രം ലക്ഷ്യമിട്ട് വേറെ രണ്ട് ചിത്രങ്ങള്‍ കൂടി ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.

സുധി കോങ്ക്രയാണ് സൂരറൈ പോട്ര് സംവിധാനം ചെയ്യുന്നത്. മലയാളി താരം അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. എയര്‍ ഡെക്കാണ്‍ എന്ന ആഭ്യന്തര വിമാന സര്‍വീസസിന്റെ സ്ഥാപകന്‍ ജി.ആര്‍. ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയാണ് ‘സൂരറൈ പോട്ര്’. സംവിധായിക സുധ കോങ്ക്രയും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News