കൊച്ചി: കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ യോഗം നടക്കുന്ന ഹോട്ടലിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. കൊവിഡ് നിയന്ത്രിത മേഖലയിലുള്ള ഹോട്ടലില്‍ യോഗം നടത്തുന്നതിനെതിരേ ആണ് പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോട്ടലിനുള്ളിലേക്ക് തള്ളിക്കയറി.
കൊവിഡ് നിയന്ത്രിത മേഖലയായ ചക്കരപ്പറമ്പലെ ഹോട്ടലിലാണ് സംഘടനയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസെത്തി യോഗം നിര്‍ത്തിവയ്ക്കാനും ആവശ്യപ്പെട്ടു. ഇടവേള ബാബു, ഗണേഷ് കുമാര്‍, ടിനി ടോം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ സിനിമ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ താരങ്ങളുടെയടക്കം പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം മുൻ നിർത്തിയാണ് എഎംഎംഎ നിർവാഹക സമിതിയുടെ യോഗം ചേരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News