31.1 C
Kottayam
Thursday, May 2, 2024

വ്യാജ വിലാസമുണ്ടാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം; കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍

Must read

തിരുവനന്തപുരം: വ്യാജ വിലാസമുണ്ടാക്കി മുഖ്യമന്ത്രിയുടെ പേരിലുള്ള ദുരിതാശ്വാസ നിധിയിലേയ്ക്കു വരുന്ന പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി സബാജിത് രഘുനാഥ് യാദവിനെ (24)യാണ് തിരുവനന്തപുരം സൈബര്‍ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അയയ്ക്കേണ്ട ഔദ്യോഗിക യു.പി.ഐ വിലാസത്തോട് സാദൃശ്യമുള്ള ഐ.ഡിയുണ്ടാക്കി പണം തട്ടിയെടുക്കാനായിരിന്നു ഇയാളുടെ ശ്രമം. മുംബൈയില്‍ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. യഥാര്‍ത്ഥ വിലാസമായ Keralacmdrf@sbi എന്നതിനോട് സാദൃശ്യമുള്ള kerelacmdrf@sbi എന്ന വ്യാജ വിലാസമുണ്ടാക്കി ഇയാള്‍ പണം നിക്ഷേപിക്കാന്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.

ഇയാള്‍ തട്ടിപ്പിനുപയോഗിച്ച ബാങ്കിന്റെ വിവരങ്ങള്‍ സൈബര്‍ക്രൈം ഡിവൈ.എസ്.പി എന്‍. ജീജി, ഇന്‍സ്പെക്ടര്‍ ആര്‍. റോജ് എന്നിവര്‍ കണ്ടെത്തിയതാണ് നിര്‍ണായകമായത്. ബാങ്ക് രേഖകളില്‍ നിന്ന് ഇയാളുടെ വിലാസം തിരിച്ചറിഞ്ഞു. മൊബൈല്‍ നമ്പറുപയോഗിച്ച് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് ഇയാള്‍ മുംബയ് ഗോറിഗോണ്‍ ഈസ്റ്റില്‍ ഉണ്ടെന്ന് കണ്ടെത്തി. സബാജിത്തിനെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്ര് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കമ്പ്യൂട്ടര്‍ എന്‍ജിനിയറായ സബാജിത് നവിമുംബയിലെ ഐ.ടി കമ്പനിയില്‍ മുപ്പതിനായിരം രൂപ ശമ്പളത്തില്‍ ജോലി ചെയ്യുകയാണ്. 2018ലെ മഹാപ്രളയകാലത്താണ് ബാങ്ക് ഒഫ് മഹാരാഷ്ട്രയുമായി കണക്ട് ചെയ്ത് ഇയാള്‍ വ്യാജ വിലാസമുണ്ടാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week