34 C
Kottayam
Friday, April 19, 2024

ആയിരം രൂപ പിഴയടക്കുന്നവര്‍ക്ക് ‘കിടിലന്‍’ ഓഫറുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

Must read

ജയ്പൂര്‍: പുതുക്കിയ ഗതാഗത നിയമം അനുസരിച്ച് ഗതാഗത നിയമലംഘനത്തിന്റെ പിഴ കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ 100 രൂപ അടക്കേണ്ടിയിരുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ 1000 രൂപയാണ് പിഴ. പിഴ വര്‍ദ്ധിപ്പിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമാക്കിയിട്ടുണ്ട്. ചിലരില്‍ അത് വാശിയായും മാറിയിട്ടുണ്ട്. ഞങ്ങള്‍ കോടതിയില്‍ പിഴ അടച്ചോളാമെന്ന നിലപാടിലാണ് ചിലര്‍. എന്നാല്‍ ഇരുചക്ര വാഹനയാത്രക്കാരുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍. ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവര്‍ക്ക് 1000രൂപ പിഴയും ഒപ്പം സൗജന്യമായി ഒരു ഹെല്‍മറ്റും.

കേന്ദ്ര സര്‍ക്കാര്‍ പുതുതായി ഭേദഗതി വരുത്തിയ നിയമപ്രകാരം ചില പിഴകള്‍ രാജസ്ഥാനില്‍ ചുമത്താനാവില്ലെന്ന് ഗതാഗത മന്ത്രി പ്രതാപ് സിംഗ് ഖചരിയാവാസ് ബുധനാഴ്ച പറഞ്ഞിരിന്നു. ജനങ്ങളുടെ വികാരം കൂടി കണക്കിലെടുത്താണ് രാജസ്ഥാനില്‍ നടപ്പാക്കൂവെന്നും മന്ത്രി സൂചിപ്പിച്ചു. ഇതിന്റെ ഭാഗമായാണ് ഹെല്‍മറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതിന് 1,000 രൂപ പിഴ നല്‍കുന്നവര്‍ക്ക് സൗജന്യ ഹെല്‍മറ്റ് നല്‍കാന്‍ പദ്ധതിയിടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week