കൊച്ചി: കേരളത്തിന്റെ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്ന് വിദഗ്ധര്‍. ഇത്തവണ ഫെബ്രുവരിയില്‍ അതിശൈത്യം അനുഭവപ്പെട്ടേക്കാമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സംസ്ഥാനത്തു നിന്നു മടങ്ങാന്‍ താമസിച്ചതും അറബിക്കടല്‍ പതിവില്‍ കൂടുതല്‍ ചൂടുപിടിച്ചതുമാണ് ശൈത്യകാലം വെകിയെത്താന്‍ കാരണമെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.
കാറ്റിന്റെ ഗതിയിലും മാറ്റമുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് തണുപ്പിന് കാരണമാകുന്ന വടക്കന്‍ കാറ്റ് ഇനിയും കേരളത്തില്‍ എത്തിയിട്ടില്ല. ഉത്തരേന്ത്യയില്‍ കനത്ത തണുപ്പ് അനുഭവപ്പെട്ടപ്പോഴും കേരളത്തില്‍ ഇക്കുറി കാര്യമായ ശൈത്യം അനുഭവപ്പെട്ടില്ല. ജനുവരിയില്‍ സംസ്ഥാനത്ത് രാത്രികാലങ്ങളില്‍ നല്ല തണുപ്പ് അനുഭപ്പെടാറുണ്ട്. എന്നാല്‍ സംസ്ഥാനത്തുടനീളം പോയവര്‍ഷങ്ങളേക്കാള്‍ മൂന്നു ഡിഗ്രി ചൂട് കൂടുതലാണ് അനുഭവപ്പെടുന്നത്.