24.9 C
Kottayam
Friday, June 5, 2026

തായ്ലാൻഡിലെ ജോളി ! വനിതാ സീരിയൽ കില്ലർ ഭക്ഷണത്തിലും മദ്യത്തിലും സയനൈഡ് കലർത്തി കൊന്നത് 12 പേരെ, വധശിക്ഷ

Must read

ബാങ്കോക്ക്: ചൂതാടാനുള്ള പണം കണ്ടെത്താനായി ഉറ്റ സുഹൃത്ത് അടക്കം പന്ത്രണ്ടിലേറെ പേരെ സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയ യുവതിക്ക് വധശിക്ഷ വിധിച്ച് കോടതി. തായ്ലാൻഡിനെ പിടിച്ചുലച്ച സീരീയൽ കൊലപാതകകേസിലാണ് തായ്ലാൻഡിലെ ബാങ്കോക്ക്  കോടതിയുടെ വിധി എത്തുന്നത്.

സയനൈഡ് കൊലപാതകത്തിൽ കോടതിയിൽ നിന്നുണ്ടാകുന്ന ആദ്യ വിധിയാണ് ഇത്. സരാരത്ത് രംഗ്സിവുതാപോൺ ഉറ്റ ചങ്ങാതിയെ കഴിഞ്ഞ വർഷമാണ് ഭക്ഷണത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ സുഹൃത്തിന്റെ നാല് ലക്ഷത്തിലേറെ വില വരുന്ന സ്ഥലവും ഇവർ സ്വന്തമാക്കിയിരുന്നു. കടം നൽകിയ പണം തിരികെ ചോദിച്ചതിനായിരുന്നു ഈ കൊലപാതകം.

ചൂതാട്ടത്തിന് അടിമയായിരുന്ന യുവതി കടം വീട്ടാനുള്ള പണം കണ്ടെത്താനായാണ് കൊലപാതകവും മോഷണവും നടത്തിയിരുന്നത്. മൂന്ന് മണിക്കൂറിലേറെ നടന്ന വിചാരണയ്ക്ക് ഒടുവിലാണ് ബാങ്കോക്ക് കോടതി ബുധനാഴ്ച ശിക്ഷ പ്രഖ്യാപിച്ചത്.

പൊലീസ് ഉദ്യോഗസ്ഥനായ മുൻ ഭർത്താവുമായുള്ള ബന്ധത്തേ തുടർന്നാണ് കേസിന് രാജ്യമാകെ ശ്രദ്ധ നേടിയത്. സുഹൃത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ പേരിൽ ഇവരെ കഴിഞ്ഞ മേയ് മാസത്തിൽ അറസ്റ്റ് ചെയ്യുമ്പോൾ ഇവർ ഗർഭിണിയായിരുന്നു.

- Advertisement -

വലിയ രീതിയിൽ ചർച്ചയായതോടെയാണ് ഇവരുമായി ബന്ധപ്പെട്ട അസാധാരണ സാഹചര്യത്തിൽ മരണപ്പെട്ടവരുടെ കേസുകളും പൊലീസ് അരിച്ച് പെറുക്കിയത്. സിരിപോൺ ഖാൻവോംഗ് എന്ന യുവതിയെയാണ് സരാരത്ത് അവസാനമായി കൊലപ്പെടുത്തിയത്.

- Advertisement -

സിരിപോണിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ശരീരത്തിലെ സയനൈഡ് സാന്നിധ്യം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് സരാരത്തിനൊപ്പം ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും ചെയ്തതിന് പിന്നാലെ മരണപ്പെട്ടവരുടെ കേസുകൾ പൊലീസ് അന്വേഷിച്ചത്. 

ഇതിനിടെ സരാരത്ത് വിഷം നൽകിയെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ട ഒരു യുവതി സരാരത്തിനെതിരെ മൊഴി നൽകിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ മുൻ ഭർത്താവുമായി മികച്ച ബന്ധം സൂക്ഷിക്കുന്നതിനാലാണ് സംഭവത്തേക്കുറിച്ച് പരാതിപ്പെടാൻ പോലും ശ്രമിക്കാതിരുന്നതെന്നും ഇവർ പൊലീസിന് മൊഴി നൽകിയത്.

കൊലപാതകം, ഗൂഡാലോചന, കൊള്ളയടിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് സരാരത്തിനെതിരെ ചുമത്തിയിട്ടുള്ളത്. കേസിന്റെ വിചാരണയിൽ ഒരിക്കൽ പോലും മൊഴി നൽകാനോ കുറ്റസമ്മതം നടത്താനോ സരാരത്ത്  തയ്യാറായിരുന്നില്ല. 

- Advertisement -

കോടതി വിധി പ്രഖ്യാപിക്കുന്ന സമയത്ത് ഇരകളുടെ ബന്ധുക്കൾ വിങ്ങിപ്പൊട്ടുമ്പോൾ കൂസലില്ലാതെ കോടതിയിൽ നിൽക്കുകയായിരുന്നു യുവതി ചെയ്തത്. വിചാരണയിൽ ഉടനീളം അഭിഭാഷകരോട് ചിരിച്ച് സംസാരിച്ചാണ് സരാരത്ത്  കോടതിയിൽ പെരുമാറിയത്.

സരാരത്തിന്റെ മുൻ ഭർത്താവിനും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. സരാരത്തിനെതിരായ തെളിവുകൾ നശിപ്പിക്കാൻ പ്രോസിക്യൂട്ടറെ സമീപിച്ചതിനാണ് യുവതിയുടെ മുൻ ഭർത്താവിന് ഒന്നര വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

Popular this week