വിദ്യാര്‍ത്ഥിനിയെ ഷോപ്പിംഗ് മാളില്‍ നിന്ന് തട്ടിക്കൊണ്ടുപോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തു

പാറ്റ്‌ന: ബിരുദ വിദ്യാര്‍ഥിനിയെ ഷോപ്പിംഗ് മാളില്‍നിന്നു തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി ബലാത്സംഗത്തിനിരയാക്കി. പാറ്റ്‌നയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നാലു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പാറ്റ്‌നയില്‍ സഹോദരിക്കൊപ്പം താമസിക്കുന്ന ബിബിഎ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി തിങ്കളാഴ്ച രാത്രി 7.30-ന് പാറ്റ്‌നയിലെ ജിവി മാളില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. ഇവിടെ നിന്നു പുറത്തിറങ്ങവെ പ്രതികള്‍ പെണ്‍കുട്ടിയെ തോക്കുചൂണ്ടി കാറില്‍ തട്ടിക്കൊണ്ടുപോയി. പിന്നീട് പാടലീപുത്ര കോളനിയിലെ പി ആന്‍ഡ് എം മാളിന്റെ സമീപത്തുള്ള അപ്പാര്‍ട്ട്‌മെന്റില്‍വച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരിന്നു.

ഒരാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുമ്പോള്‍ മറ്റു മൂന്നുപേര്‍ തോക്കുചൂണ്ടി കാവല്‍നിന്നു. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലും പകര്‍ത്തി. പോലീസില്‍ പരാതിപ്പെട്ടാല്‍ ബലാത്സംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരസ്യമാക്കുമെന്നു പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പോലീസിനോടു പറഞ്ഞു. ഇവിടെനിന്നു രക്ഷപ്പെട്ട പെണ്‍കുട്ടി റൂംമേറ്റിനോടും സഹോദരനോടും സംഭവം വെളിപ്പെടുത്തി. ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News