കരിപ്പൂർ വിമാനാപകടം: കാണാതായ കുഞ്ഞുങ്ങൾ സുരക്ഷിതർ

കരിപ്പൂരിലെ വിമാനാപകടത്തിൽ കാണാതായ കുഞ്ഞുങ്ങൾ വിവിധയിടങ്ങളിൽ സുരക്ഷിതം. അഞ്ച് കുഞ്ഞുങ്ങളെപ്പറ്റിയാണ് ഇപ്പോൾ വിവരം ലഭിച്ചിരിക്കുന്നത്. അഞ്ച് പേരും വിവിധ ഇടങ്ങളിൽ സുരക്ഷിതരായി ഉണ്ട്. സമൂഹമാധ്യമങ്ങളിൽ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ പ്രചരിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി കൂടെ നിർത്തിയ രണ്ടു പേർ ട്വൻ്റിഫോറിനോട് വിവരം പങ്കുവെക്കുകയും ചെയ്തു.

പ്രദേശവാസിയായ ഒരാളുടെ അടുക്കലാണ് ഒരു കുട്ടി ഉള്ളത്. ആളുകളെ രക്ഷിക്കുന്നതിനിടെ താൻ അവിടെ എത്തുകയും കുഞ്ഞ് ഒറ്റക്ക് നിൽക്കുന്നതു കണ്ട് ഒപ്പം കൂട്ടുകയും ചെയ്യുകയായിരുന്നു എന്ന് ഇയാൾ 24നോട് പറഞ്ഞു. കുഞ്ഞ് തൻ്റെ കയ്യിൽ സുരക്ഷിതമാണെന്നും പ്രാഥമിക പരിശോധനയിൽ കുഞ്ഞിന് പ്രശ്നമൊന്നും ഇല്ലെന്ന് അദ്ദേഹം പറയുന്നു. കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിലാണ് കുഞ്ഞും രക്ഷപ്പെടുത്തിയ ആളും ഉള്ളത്.

വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെടുത്തിയ മറ്റൊരു കുഞ്ഞ് മാതാപിതാക്കൾക്കൊപ്പം ചേർന്നു എന്ന് സൂചനയുണ്ട്.

മറ്റ് മൂന്ന് കുട്ടികൾ സുരക്ഷിതരായി കൊണ്ടോട്ടി പുളിക്കൽ ബിഎം ആശുപത്രിയിലുണ്ട്. അറിയുന്നവർ ആശുപത്രിയുമായോ 9947052688 എന്ന നമ്പറിലോ ബന്ധപ്പെടാനാണ് നിർദ്ദേശം.

കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടം ഉണ്ടായത്. ദുബായി – കോഴിക്കോട് 1344 എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രാത്രി 7.45 ഓടെയാണ് അപകടം ഉണ്ടായത്. ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയിലൂടെ ഓടിയ ശേഷം വിമാനം അതിനപ്പുറമുള്ള ക്രോസ് റോഡിലേക്ക് കടക്കുകയായിരുന്നു. വിമാനത്തിന്റെ മുന്‍ഭാഗം കൂപ്പുകുത്തി