തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ വൈറലായി വീണ്ടും ക്ഷണക്കത്ത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയിരുന്ന ചടയന്‍ ഗോവിന്ദന്റെ പേരിലുള്ളതാണ് ക്ഷണക്കത്ത്. പിണറായിയുടെയും കമല വിജയന്റെയും 42-ാം വിവാഹ വാര്‍ഷിക ദിനമാണ് ഇന്ന്.
1979 സെപ്തംബര്‍ രണ്ടിനാണ് വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയെ പിണറായി വിവാഹം കഴിച്ചത്. തലശ്ശേരിയിലെ സെന്റ് ജോസഫ്സ് സൂകൂളിലെ അധ്യാപികയായിരുന്നു കമല. കൂത്തുപറമ്പ് എംഎല്‍എയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആയിരുന്നു പിണറായി വിജയന്‍. തലശ്ശേരി ടൗണ്‍ ഹാളില്‍ വെച്ചു നടന്ന വിവാഹത്തിന് ജില്ലാ സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ പേരിലായിരുന്നു ക്ഷണക്കത്ത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News