EntertainmentNews
നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായി; വധു കോട്ടയം സ്വദേശിനി മറിയം തോമസ്
നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസ് ആണ് വധു. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് വിവാഹിതനായ വിവരം പുറത്തുവിട്ടത്. നിരവധി ആളുകളാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തുന്നത്.
2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നത്. നേരത്തെ വിവാഹിതനായിരുന്നു ചെമ്പന്‍ വിനോദ്. ആഷിക്ക് അബു, വിജയ് ബാബു, ആന്‍ അഗസ്റ്റിന്‍, അനുമോള്‍, രഞ്ജിത് ശങ്കര്‍ തുടങ്ങി നിരവധി താരങ്ങള്‍ ആശംസകളുമായി എത്തി.
2018 ഗോവ ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ തിരക്കഥ എഴുതിയതും ചെമ്പന്‍ വിനോദ് ആണ്.
https://www.instagram.com/p/B_g-y–pEuj/?utm_source=ig_web_copy_link
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News