കോഴിക്കോട്: ബാലുശേരിയില്‍ മദ്യലഹരിയില്‍ മകളെ പീഡനത്തിനിരയാക്കിയ പിതാവ് അറസ്റ്റില്‍. വയലട സ്വദേശിയാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.
ലോക്ക് ഡൗണിന്റെ മറവില്‍ സുഹൃത്തിനൊപ്പം വീട്ടില്‍ വാറ്റുചാരായം നിര്‍മ്മിക്കുകയും തുടര്‍ന്ന് രാത്രിയോടെയാണ് ഇയാള്‍ മകളെ കടന്നുപിടിക്കുകയുമായിരിന്നു. ഇതേത്തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിയോടിയ പെണ്‍കുട്ടിയും സഹോദരിയും അടുത്ത വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു.
തുടര്‍ന്ന് രാവിലെയാണ് പെണ്‍കുട്ടി പോലീസില്‍ വിവരമറിയിച്ചത്. പിതാവ് പെണ്‍കുട്ടിയെ മുമ്പും പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പിന്നീട് കണ്ടെത്തി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തത് കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News