31.1 C
Kottayam
Thursday, May 2, 2024

ചന്ദ്രയാൻ-2: വിക്ഷേപണം മാറ്റി, ജി.എസ്.എൽ.വിയിൽ സാങ്കേതിക തകരാർ

Must read

 

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ചന്ദ്രയാന്‍ 2 ന്‍റെ വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു. വിക്ഷേപണത്തിന് 56 മിനുട്ടും 24 സെക്കണ്ടും ബാക്കിയുള്ളപ്പോഴാണ് കൗണ്ട്ഡൗൺ നി‍‌‌ർത്തി വിക്ഷേപണം മാറ്റിവച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചത്.  വിക്ഷേപണത്തിനുള്ള പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു..

സാങ്കേതിക തകരാര്‍ മൂലമാണ് കൗണ്ട് ഡൗണ്‍ നിര്‍ത്തി വച്ച് വിക്ഷേപണം മാറ്റിവച്ചത്. ക്രയോജനിക് ഘട്ടത്തിൽ ഇന്ധനം നിറയക്കുന്നതുൾപ്പെടെയുള്ള പ്രക്രിയകൾ പൂർത്തിയായതായിരുന്നു. പുലര്‍ച്ചെ 2.51ന് ആയിരുന്നു വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നത്.രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടക്കമുള്ളവർ വിക്ഷേപണത്തിന് സാക്ഷ്യം വഹിയ്ക്കാൻ എത്തിയിരുന്നു.

ലോകത്ത് ഇതേവരെയുണ്ടായ ഏറ്റവും ചിലവ് കുറഞ്ഞ ചാന്ദ്രദൗത്യമാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2 വിക്ഷേപണം.

 

978 കോടി രൂപയാണ് ദൗത്യത്തിന്‍റെ ആകെ ചിലവ്. ഇതിൽ 603 കോടി രൂപ ചന്ദ്രയാൻ രണ്ടിന്‍റെയും 375 കോടി രൂപ ജിഎസ്എൽവി വിക്ഷേപണവാഹനത്തിന്‍റെയും ചിലവാണ്. ലോകത്ത് ഇതേവരെയുണ്ടായ ഏറ്റവും ചിലവ് കുറഞ്ഞ ചാന്ദ്രദൗത്യമാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2 വിക്ഷേപണം.

 

ചന്ദ്രനെ വലം വയ്ക്കാനുള്ള ഓർബിറ്റർ, ചന്ദ്രനിൽ ഇറങ്ങാൻ പോകുന്ന വിക്രം ലാൻഡർ, ചന്ദ്ര പര്യവേഷണത്തിനായി തയ്യാറാക്കിയിട്ടുള്ള പ്രഗ്യാൻ റോവർ എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ അടങ്ങിയതാണ് ചന്ദ്രയാൻ രണ്ട്. ഇന്ന് വരെ ഒരു പര്യവേഷണ വാഹനവും കടന്ന് ചെല്ലാത്ത ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാൻ രണ്ടിന്‍റെ വിക്രം ലാൻഡർ ലക്ഷ്യം വച്ചിരുന്നത്.

ചന്ദ്രനിൽ ദൗത്യത്തിന് തയാറെടുക്കുന്ന ചന്ദ്രയാൻ പേടകത്തിന് സാങ്കേതിക പ്രശ്നങ്ങളില്ല.വിക്ഷേപണ വാഹനമായ ജി.എസ്.എൽ.വിയിലാണ് തകരാറുകൾ. ഇത് കൂടുതൽ സങ്കീർണതകളിലേക്ക് ഭൗത്യത്തെ നയിക്കാതിരിയ്ക്കുന്നതിനാണ് വിക്ഷേപണം മാറ്റിയതെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. വിക്ഷേപണം കൃത്യമായി നടന്നിരുന്നെങ്കിൽ 3.844 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് സെപ്തംബർ ഏഴിന് പുലർച്ചെ ചന്ദ്രയാൻ-2 ചന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്നായിരുന്നു കണക്കുകൂട്ടൽ.

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week