26.7 C
Kottayam
Monday, May 6, 2024

പുകയില ഉപയോഗം കുറയ്ക്കാന്‍ കര്‍ശന നടപടിയുമായി ആരോഗ്യ മന്ത്രാലയം

Must read

ന്യൂഡല്‍ഹി: രാജ്യത്ത് പുകയില ഉപഭോഗം കുറയ്ക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായം 21 വയസാക്കിയേക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയം നിയമിച്ച സമിതിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചത്. ഇപ്പോഴിത് 18 വയസാണ്.

ഇതിനായി സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ടസ് ആക്ട് ഭേദഗതി ചെയ്യുന്നതിനെക്കുറിച്ച് പഠിക്കാനാണ് ആരോഗ്യ മന്ത്രാലയം ഉപസമിതിയെ നിയമിച്ചത്. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതിനുള്ള പിഴത്തുക കൂട്ടുക, പുകയില ഉത്പന്നങ്ങളുടെ കടത്തും കച്ചവടവും നിയന്ത്രിക്കാന്‍ സംവിധാനം കൊണ്ടുവരുക തുടങ്ങിയ നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.

നിര്‍ദേശം നടപ്പാകുന്നതോടെ കോളേജുകളില്‍ പഠിക്കുന്ന വലിയൊരു വിഭാഗത്തെ പുകവലിയില്‍ നിന്ന് പിന്തിരിപ്പിക്കാനാവുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍. 21 വയസുവരെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ വില്‍ക്കാനാവില്ല. ഇതോടെ കോളേജ് പരിസരത്ത് ഇവയുടെ വില്‍പ്പന നിയന്ത്രിക്കാനാകുമെന്നും സമിതി കണക്കുകൂട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week