30.7 C
Kottayam
Wednesday, June 24, 2026

CATEGORY

National

‘ബ്രസീലിയന്‍ മോഡൽ’ ഹരിയാനയിൽ വോട്ടർ ; ഒരേ ഫോട്ടോയില്‍ രണ്ട് ബൂത്തിലായി 223 വോട്ടുകള്‍; പട്ടികയില്‍ വ്യാപക ക്രമക്കേട്‌, വീണ്ടും ‘ബോംബ്’ പൊട്ടിച്ച് രാഹുല്‍

ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ അരങ്ങേറിയത് വന്‍ വോട്ടുകൊള്ളയെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംസ്ഥാനത്ത് 25 ലക്ഷം  കള്ളവോട്ടുകളാണുണ്ടായിരുന്നതെന്ന് പാര്‍ട്ടിയുടെ കണക്കുകള്‍ ഉദ്ധരിച്ച് രാഹുല്‍ പറഞ്ഞു. ഒരാള്‍ പത്ത്...

ബിഹാറില്‍ ജെഡിയു നേതാവിന്റെ സഹോദരനും ഭാര്യയും മകളും മരിച്ച നിലയില്‍; ദുരൂഹത

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ജെഡിയു നേതാവിന്റെ കുടുംബാംഗങ്ങളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജെഡിയു നേതാവ് നിരഞ്ജന്‍ കുശ്‌വാഹയുടെ ജ്യേഷ്ഠന്‍ നവീന്‍ കുശ്‌വാഹ, ഭാര്യ കാഞ്ചന്‍...

ഗര്‍ഭിണിയായ പതിനേഴുകാരിയെ വെട്ടിക്കൊലപ്പെടുത്തി കാമുകന്‍; വഴക്കിനിടെ കോടാലി കൊണ്ട് വെട്ടി, 19കാരൻ അറസ്റ്റിൽ

റാഞ്ചി: കാമുകി ഗര്‍ഭിണിയായതിന്റെ വിഷമത്തില്‍ വെട്ടിക്കൊലപ്പെടുത്തി 19കാരനായ കാമുകന്‍. അഞ്ച് മാസം ഗര്‍ഭിണിയായ 17 കാരിയായ അന്‍ഷികയാണ് കൊല്ലപ്പെട്ടത്. 19 കാരനായ സുമന്‍ യാദവാണ് പ്രതി. ഛത്തീസ്ഗഡിലെ ഗുംല ജില്ലയിലെ പുരാന റൈദിഹ്...

ഒടുവിൽ കേന്ദ്രം പിടിച്ചുവെച്ച ഫണ്ട് വന്നു…! എസ്.എസ്.കെയുടെ ആദ്യ ഗഡുവായി 92.41 കോടി കിട്ടി; കേരളത്തിന്റെ തന്ത്രം ഫലിച്ചു

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇട്ട ഒപ്പ് നേട്ടമായി. എസ്എസ്‌കെ ഫണ്ടില്‍ കേരളത്തിനുള്ള ആദ്യ ഗഡു അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 92.41 കോടി രൂപയാണ് പദ്ധതിയിലൂടെ കേരളത്തിന് ലഭിക്കുക. കേരളം സമര്‍പ്പിച്ച 109...

ഭാര്യയുടെ സഹനത്തെ സമ്മതമായും മൗനത്തെ അംഗീകാരമായും തെറ്റിദ്ധരിക്കരുത് ; 80 കാരിയുടെ ഗാര്‍ഹികപീഡനക്കേസില്‍ മദ്രാസ് ഹൈക്കോടതിയുടെ നിർണായക വിധി

ചെന്നൈ : വിവാഹത്തോടെ ഭാര്യക്കുമേല്‍ അനിഷേധ്യ അധികാരം കൈവരുന്നുണ്ടെന്ന പരമ്പരാഗത ധാരണ പുരുഷന്മാര്‍ തിരുത്തണമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ഭാര്യമാരുടെ സഹനത്തെ സമ്മതമായും മൗനത്തെ അംഗീകാരമായും തെറ്റിദ്ധരിക്കരുതെന്നും ജസ്റ്റിസ് എല്‍. വിക്ടോറിയ ഗൗരിയുടെ...

‘സൈന്യം 10 ശതമാനത്തിന്റെ നിയന്ത്രണത്തില്‍’ വിവാദമായി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം

പ്ടന: ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശം വിവാദത്തിലേക്ക്. വ്യാഴാഴ്ച ആരംഭിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കുടുംബയിൽ നടന്ന പ്രചാരണ റാലിയിലാണ് രാഹുലിന്റെ പരാമർശം ഉണ്ടായത്. ഇന്ത്യൻ...

റഷ്യന്‍ എണ്ണക്കമ്പനികള്‍ക്കുമേല്‍ യുഎസ് ഉപരോധം; ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി കുത്തനെ ഇടിഞ്ഞു

ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്. റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനുംമേൽ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണിത്. നവംബര്‍ മാസം 21-ാം തീയതി മുതലാണ്  യുഎസിന്റെ ഉപരോധം നിലവില്‍വരിക....

ജെഇഇ മെയിന്‍സ് പരീക്ഷയ്ക്ക് കാല്‍ക്കുലേറ്റര്‍ ഉപയോഗം; അറിയിപ്പിലെ തെറ്റ് തിരുത്തി എന്‍ടിഎ

ന്യൂഡൽഹി : ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) മെയിന്‍ 2026-ല്‍ വെര്‍ച്വല്‍ അല്ലെങ്കില്‍ ഓണ്‍-സ്‌ക്രീന്‍ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുന്നത്  വിജ്ഞാപനത്തിലുള്ള തെറ്റാണെന്ന് അറിയിച്ച് എന്‍ടിഎ. ഫിസിക്കല്‍ അല്ലെങ്കില്‍ വെര്‍ച്വല്‍ കാല്‍ക്കുലേറ്ററുകള്‍ പരീക്ഷയില്‍ അനുവദനീയമല്ലെന്ന് ഏജന്‍സി...

വളർത്താൻ ഏൽപ്പിച്ച നായയെ ലിഫ്റ്റിനുള്ളിൽ അടിച്ചുകൊന്നു; യുവതി അറസ്റ്റിൽ

ബംഗളൂരു: അപ്പാർട്ട്‌മെന്റിലെ ലിഫ്റ്റിൽവെച്ച് വളർത്തുനായയെ അതിക്രൂരമായി കൊലപ്പെടുത്തിയതിന് ഇരുപത്തൊമ്പതുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. എംബിഎ വിദ്യാർത്ഥിനിയും നായയുടെ ഉടമയുമായ കെ.ആർ. രസിക തന്റെ...

കല്യാണവീട്ടില്‍ ചിക്കന്‍ ഫ്രൈയുടെ പേരില്‍ തര്‍ക്കം; വധുവിന്റേയും വരന്റേയും പക്ഷത്തുള്ളവര്‍ ‘പൊരിഞ്ഞ’ അടി, വീഡിയോ കാണാം

ചിക്കന്‍ ഫ്രൈയുടെ പേരില്‍ കല്യാണവീട്ടില്‍ കൂട്ടയടി. ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയിലാണ് സംഭവം. വധുവിന്റേയും വരന്റേയും പക്ഷത്തുള്ളവര്‍ ചേരിതിരിഞ്ഞാണ് സംഘര്‍ഷമുണ്ടായത്. ഇതിന്റെ വീഡിയോ പുറത്തുവന്നു. ഒടുവില്‍ പോലീസെത്തിയാണ് സംഘര്‍ഷം അവസാനിപ്പിച്ചത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹൃദ്രോഗിയായ...

Latest news