23.6 C
Kottayam
Sunday, July 19, 2026

CATEGORY

National

നാല് ഐ.എസ്. ഭീകരർ അഹമ്മദാബാദ് വിമാനത്താവളത്തിൽ അറസ്റ്റിൽ; പിടിയിലായത് ശ്രീലങ്കൻ സ്വദേശികൾ

അഹമ്മദാബാദ്: നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ പിടിയിലായി. ശ്രീലങ്കന്‍ സ്വദേശികളായ നാല് പേരെയാണ് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്.) വിമാനത്താവളത്തില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെ ചിത്രങ്ങള്‍ എ.ടി.എസ്. പുറത്തുവിട്ടിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍...

യുപിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത പ്രവര്‍ത്തകന്‍ അറസ്റ്റിൽ, ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായി എട്ട് തവണ വോട്ട്  ചെയ്ത ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഫറൂക്കാബാദിലെ പോളിംഗ് ബൂത്തില്‍ റീപോളിംഗ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടാവശ്യപ്പെട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ...

മോദി ഗാരണ്ടി!ബിജെപിക്ക് വേണ്ടി 8 തവണ വോട്ട് ചെയ്യുന്ന യുവാവ്; വീഡിയോ പുറത്ത്

ലക്നൗ: യുപിയിലെ ഒരു പോളിംഗ് ബൂത്തിൽ യുവാവ് എട്ട് തവണ ബിജെപിക്ക്  വോട്ട് ചെയ്യുന്ന ദൃശ്യം പുറത്തുവിട്ട് ഇന്ത്യ സഖ്യം. വോട്ട് ചെയ്യുന്ന വീഡിയോ യുവാവ് തന്നെയാണ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. സംഭവത്തില്‍...

കടല്‍ പോലെ ഇരമ്പിയെത്തി ജനക്കൂട്ടം,പ്രവർത്തകരുടെ ആവേശം നിയന്ത്രണംവിട്ടു; പ്രയാഗ്‌രാജിൽ പ്രസംഗിക്കാനാകാതെ രാഹുലും അഖിലേഷും വേദിവിട്ടു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ ഇന്ത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയിലേക്ക് ആള്‍ക്കൂട്ടം ഇരച്ചെത്തിയതോടെ വേദിയെ അഭിസംബോധന ചെയ്യാന്‍ കഴിയാതെ രാഹുല്‍ ഗാന്ധിക്കും അഖിലേഷ് യാദവിനും വേദിവിടേണ്ടിവന്നു. ബാരിക്കേഡുകള്‍ മറികടന്നും പ്രവര്‍ത്തകര്‍ ഇരച്ചെത്തുകയും തിക്കുംതിരക്കും സുരക്ഷാ...

സിനിമാലോകം ഒരു നുണയാണ്, തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ബോളിവുഡ് വിടും: കങ്കണ റണാവത്ത്

ന്യൂഡല്‍ഹി: 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് നടിയും എൻ.ഡി.എ. സ്ഥാനാർഥിയുമായ കങ്കണ റണാവത്ത്. ബോളിവുഡ് സിനിമാലോകം ഒരു നുണയാണെന്നും അവിടെയുള്ളതെല്ലാം വ്യാജമാണെന്നും ഒരു ഹിന്ദി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ...

സോണിയ കൈയ്യൊഴിഞ്ഞു, ഇപ്പോൾ മകനായി വോട്ടുതേടുന്നു; റായ്ബറേലി മണ്ഡലം കുടുംബസ്വത്തല്ലെന്ന് മോദി

റാഞ്ചി: കോൺ​ഗ്രസ് നേതാക്കാളായ സോണിയാ ​ഗാന്ധിയേയും രാഹുൽ ​ഗാന്ധിയേയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റായ്ബറേലിയെ ഉപേക്ഷിച്ച സോണിയ മണ്ഡലം തന്റെ മകന് കൈമാറിയെന്ന് മോദി കുറ്റപ്പെടുത്തി. മണ്ഡലത്തിൽ ദീർഘനാളായി പ്രവർത്തിച്ച ഒരു പാർട്ടി...

ഇപ്പോൾ ആർഎസ്എസിന്റെ പിന്തുണ വേണ്ട; ബിജെപി വളർന്ന് സ്വയം പര്യാപ്തത നേടി:നഡ്ഡ

ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറി ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചുവെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ. ആര്‍എസ്എസ് പ്രത്യയശാസ്ത്ര സഖ്യമാണെന്നും അത് അതിന്റെ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ...

ലൈംഗികബന്ധത്തിന് തയ്യാറാവാത്ത ഭാര്യയെ വിവാഹമോചനം ചെയ്യുമെന്ന് ഭീഷണി, വക്കീലായ ഭർത്താവിന് കൗൺസിലിം​ഗ്

അഹമ്മദാബാദ്‌:ശാരീരികബന്ധത്തിന് തയ്യാറാവാത്ത ഭാര്യയെ ഭർത്താവ് വിവാഹമോചനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ സഹികെട്ട ഭാര്യ അഭയം ഹെൽപ്‍ലൈനിൽ വിളിച്ച് സഹായം തേടുകയായിരുന്നു. അവസാനം ഭർത്താവിന് കൗൺസലിം​ഗ് നൽകേണ്ടി വന്നു. നിയമ മേഖലയിൽ ജോലി ചെയ്യുന്നയാളാണ്...

ടെലിവിഷൻ നടൻ ചന്ദ്രകാന്ത് ആത്മഹത്യ ചെയ്തു; പവിത്രയുടെ അപകട മരണം ഉലച്ചുവെന്ന് മൊഴി

ഹൈദരാബാദ്: തെലുങ്ക് ടെലിവിഷൻ നടൻ ചന്ദ്രകാന്ത് ആത്മഹത്യ ചെയ്ത നിലയില്‍. വെള്ളിയാഴ്‌ച രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തിടെ ചന്ദ്രകാന്തിന്‍റെ സഹനടിയും പ്രിയ...

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്; കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ

ഡൽഹി: ആംആദ്മി നേതാവ് സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ അരവിന്ദ് കെജ്‍രിവാളിന്റെ പിഎ വിഭവ് കുമാർ അറസ്റ്റിൽ. ഡൽഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഡൽഹി സിവിൽ ലൈൻ പൊലിസ് സ്റ്റേഷനിൽ വിഭവ് കുമാറിനെ...

Latest news