24.8 C
Kottayam
Friday, June 5, 2026
No menu items!

യുപിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത പ്രവര്‍ത്തകന്‍ അറസ്റ്റിൽ, ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Must read

ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കായി എട്ട് തവണ വോട്ട്  ചെയ്ത ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഫറൂക്കാബാദിലെ പോളിംഗ് ബൂത്തില്‍ റീപോളിംഗ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോടാവശ്യപ്പെട്ടു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാനും തീരുമാനിച്ചു.

ഒരു തവണയല്ല, എട്ട് തവണയാണ് ഇയാൾ വോട്ട് ചെയ്യുന്നത്. ഓരോ തവണ ചെയ്യുമ്പോഴും കണക്ക് തെറ്റാതെ പോളിംഗ് ബൂത്തിനുള്ളില്‍ കൊണ്ടുപോയ  മൊബൈല്‍ ഫോണിന്‍റെ  ക്യമറ നോക്കി എണ്ണവും പറയുന്നത് ദൃശ്യങ്ങളിൽ കാണാം. ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്നത്. വിവി പാറ്റ് മെഷീനില്‍  കൃത്യമായി രേഖപ്പെടുുത്തുന്നതും ചിത്രീകരിക്കുന്നുണ്ട്. 

ഹീറോ ആകാന്‍ വേണ്ടി യുവാവ് സമൂഹമാധ്യമങ്ങളില്‍ ദൃശ്യവും പങ്കു വച്ചിരുന്നു. നാലാം ഘട്ടത്തിലായിരുന്നു ഫറൂക്കാബാദിലെ തെരഞ്ഞെടുപ്പ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പയ്യന്‍ കൃത്യം നിര്‍വഹിച്ചത്. കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും വിഡിയോ പങ്കു വച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുല്‍ ഗാന്ധിയും‌ അഖിലേഷ് യാദവും രൂക്ഷ വിമര്‍ശനമുയര്‍ത്തി. പിന്നാലെ ദൃശ്യം പരിശോധിച്ച ഉത്തര്‍പ്രദേശിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നടപടിക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു. 

രാജന്‍ സിംഗെന്നാണ് പ്രതിയുടെ പേര്. ഇയാൾ ഗ്രാമമുഖ്യന്‍റെ മകനാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പോളിംഗ് ബൂത്തിനുള്ളില്‍ കടന്ന് കൃത്യം നിര്‍വഹിച്ചത്. വരിയിലുണ്ടായിരുന്നവരുടെ സ്ലിപ്പും തിരിച്ചറിയല്‍ കാര്‍ഡും വാങ്ങിയായിരുന്നു കൂട്ടവോട്ട് ചെയ്തത്. ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്  ചെയ്തിരിക്കുന്നത്.

- Advertisement -

നേരത്തെ മൂന്നാം ഘട്ടത്തില്‍ ഭോപ്പാലിലെ ബെെറാസിയയില്‍ ബിജെപി നേതാവ് പ്രായപൂര്‍ത്തിയാകാത്ത മകനൊപ്പമെത്തി, മകനെക്കൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യിച്ചതും വിവാദമായിരുന്നു. സംഭവത്തില്‍ പ്രിസൈഡിംഗ് ഓഫീസറെ സസ്പെന്‍ഡ് ചെയ്യുകയും ബിജെപി നേതാവ് വിനയ് മെഹറിനെതിരെ കേസെടുക്കകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week