27.6 C
Kottayam
Sunday, June 7, 2026

ലൈംഗികബന്ധത്തിന് തയ്യാറാവാത്ത ഭാര്യയെ വിവാഹമോചനം ചെയ്യുമെന്ന് ഭീഷണി, വക്കീലായ ഭർത്താവിന് കൗൺസിലിം​ഗ്

Must read

അഹമ്മദാബാദ്‌:ശാരീരികബന്ധത്തിന് തയ്യാറാവാത്ത ഭാര്യയെ ഭർത്താവ് വിവാഹമോചനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ സഹികെട്ട ഭാര്യ അഭയം ഹെൽപ്‍ലൈനിൽ വിളിച്ച് സഹായം തേടുകയായിരുന്നു. അവസാനം ഭർത്താവിന് കൗൺസലിം​ഗ് നൽകേണ്ടി വന്നു. നിയമ മേഖലയിൽ ജോലി ചെയ്യുന്നയാളാണ് ഈ ഭർത്താവ് എന്നതാണ് അതിലും അമ്പരപ്പിക്കുന്ന വസ്തുത. 

അഹമ്മദാബാദ് മിറർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഭർത്താവ് ഒരു വക്കീലാണ്. യൂറിനെറി ട്രാക്റ്റ് ഇൻഫെക്ഷൻ (മൂത്രാശയത്തിലെ അണുബാധ) കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു ഭാര്യ. ആ സമയത്ത് ഭർത്താവ് അവരെ ശാരീരികബന്ധത്തിന് നിർബന്ധിക്കുകയായിരുന്നത്രെ.

എത്ര പറഞ്ഞിട്ടും അയാൾക്ക് കാര്യം മനസിലായില്ല. മാത്രമല്ല, സെക്സിന് തയ്യാറായില്ലെങ്കിൽ വിവാഹമോചനം ചെയ്യുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തുക കൂടി ചെയ്തു ഇയാൾ. ഇതോടെ ആകെ പേടിച്ച ഭാര്യ 181 എന്ന അഭയം ഹെൽപ്‍ലൈൻ നമ്പറിലേക്ക് വിളിക്കുകയായിരുന്നത്രെ. 

14 വർഷമായി അവരുടെ വിവാഹം കഴിഞ്ഞിട്ട്. മൂന്നു കുട്ടികളും ഉണ്ട്. അണുബാധയുള്ളതിനാൽ തന്നെ ശാരീരികബന്ധം പാടില്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും ഇയാൾ ഭാര്യയെ നിർബന്ധിക്കുമായിരുന്നു. തയ്യാറാകാതെ വന്നാൽ കുട്ടികളുടെ മുന്നിൽ വച്ചുപോലും ഉപദ്രവിക്കും. ഒടുവിൽ അഭയത്തിൽ നിന്നും ഒരു മുതിർന്ന കൗൺസിലറെ ഇവരുടെ വീട്ടിലേക്ക് അയക്കുകയായിരുന്നു. 

- Advertisement -

ഇവരെ കണ്ടതോടെ ഭർത്താവ് ദേഷ്യപ്പെട്ടു. എന്നാൽ, അവർ ഇയാളോടും ഇയാളുടെ വീട്ടുകാരോടും വിശദമായി സംസാരിച്ചു. ഇനി ഭാര്യയെ ഉപദ്രവിക്കില്ല എന്ന് എഴുതി വാങ്ങിക്കുക കൂടി ചെയ്തു എന്നും റിപ്പോർട്ടുകൾ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

Popular this week