30 C
Kottayam
Wednesday, July 15, 2026

CATEGORY

National

ഉപതിരഞ്ഞെടുപ്പില്‍ തിളങ്ങി ഇന്‍ഡ്യ; 13 ൽ 10 ഉം ഇൻഡ്യക്ക്, ബിജെപിക്ക് 2 സീറ്റ് മാത്രം

ന്യൂഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ഇന്‍ഡ്യ സഖ്യത്തിനും നേട്ടം. ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ എന്‍ഡിഎയ്ക്കും ബിജെപിക്കും കനത്ത തിരിച്ചടി ലഭിച്ചു....

വീരമൃത്യുവരിച്ച ജവാന്റെ ഭാര്യക്കെതിരേ സൈബർ അധിക്ഷേപം; ഇടപെട്ട് വനിതാ കമ്മിഷൻ, കേസെടുത്ത് പോലീസ്

ന്യൂഡൽഹി: ക്യാപ്റ്റൻ അൻഷുമാൻ സിങ്ങിന്റെ ഭാര്യ സ്മൃതി സിങ്ങിനെതിരേ സാമൂഹികമാധ്യമത്തിൽ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ വ്യക്തിക്കെതിരേ കേസെടുത്ത് ഡൽഹി പോലീസ്. ദേശീയ വനിതാ കമ്മിഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എക്സിലൂടെയായിരുന്നു അശ്ലീല പരാമർശം...

കുതിച്ചുയരുമോ?, ആദ്യ ദിവസം ഇന്ത്യൻ 2 നേടിയത്, കണക്കുകള്‍

കമല്‍ഹാസൻ നായകനായി എസ് ഷങ്കര്‍ സംവിധാനം ചെയ്‍ത് പ്രദര്‍ശനത്തിനെത്തിയ ഇന്ത്യൻ രണ്ടിന്റെ കളക്ഷൻ കണക്കുകള്‍ പുറത്ത്. ഇന്ത്യയില്‍ മാത്രം ഏകദേശം 26 കോടി രൂപയാണ് നേടാനായത്. കമല്‍ഹാസന്റെ വിക്രം ഇന്ത്യയില്‍ 28 കോടി...

എല്ലാ ശനിയാഴ്ചയും പാമ്പ് കടിക്കും, യുവാവിന് ഇതുവരെ കൊത്തേറ്റത് ഏഴുതവണ; അന്വേഷണത്തിനായി വിദഗ്ധസംഘം

ഫത്തേപ്പുര്‍: തുടര്‍ച്ചയായ പാമ്പുകടിയാല്‍ വലഞ്ഞ് യുവാവ്. എല്ലാ ശനിയാഴ്ചയുമാണ് ഇയാള്‍ക്ക് പാമ്പിന്റെ കടിയേല്‍ക്കുന്നത്. ഉത്തര്‍പ്രദേശിലെ ഫത്തേപ്പുരിലാണ് വിചിത്രമായ സംഭവം. 40 ദിവസത്തിനിടെ ഏഴുതവണയാണ് വികാസ് ദുബേ എന്ന യുവാവിനെ പാമ്പ് കൊത്തിയത്. സംഭവം...

കൃഷ്ണതേജ തൃശ്ശൂര്‍ കളക്ടറുടെ ചുമതല ഒഴിയും, കേരളം വിടും; ഇനി ആന്ധ്രയിൽ

തൃശ്ശൂര്‍:തൃശൂര്‍ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണതേജയെ കേരളാ കേഡറില്‍ നിന്ന് ആന്ധ്ര കേഡറിലേക്ക് മാറ്റിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. മൂന്നു വര്‍ഷത്തേക്കാണ് ഡപ്യൂട്ടേഷന്‍. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്‍റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍...

എൻഡിഎയോ ഇൻഡ്യയോ? 13 മണ്ഡലങ്ങളിലെ ഉപതിരഞ്ഞടുപ്പ് ഫലം ഇന്ന്, കോണ്‍ഗ്രസ് മുന്നിലെന്ന് ആദ്യഫലസൂചന

ഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പ് എന്ന നിലയിൽ വളരെ പ്രസക്തമാണ് ഇന്ന് പുറത്തുവരാനിരിക്കുന്ന ഫലം. നേരിയ ഭൂരിപക്ഷത്തിന്...

സ്ഥലംമാറ്റം ഒഴിവാക്കാൻ പ്രതിമാസം 6000 രൂപ കൈക്കൂലി; കോൺസ്റ്റബിളിൽനിന്ന് പണം വാങ്ങിയ പോലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

മംഗളൂരു: സ്ഥലംമാറ്റം ഒഴിവാക്കാൻ സഹപ്രവർത്തകനിൽനിന്ന് കൈക്കൂലി വാങ്ങിയ പോലീസ് ഇൻസ്പെക്ടറെ ലോകായുക്ത അറസ്റ്റ് ചെയ്തു. കർണlടക സ്റ്റേറ്റ് റിസർവ് പോലീസ് (കെ.എസ്.ആർ.പി.) കൊണാജെ സ്റ്റേഷനിലെ ഇൻസ്പെക്ടർ മുഹമ്മദ് ഹാരിസ് ആണ് 18,000 രൂപ...

ജ​ഗൻ മോഹൻ റെഡ്ഡിക്കെതിരേ വധശ്രമത്തിനും ക്രിമിനൽ ഗൂഢാലോചനയ്ക്കും കേസ്

അമരാവതി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈ.എസ്.ആർ കോൺ​ഗ്രസ് അധ്യക്ഷനുമായ ​ജ​ഗൻ മോഹൻ റെഡ്ഡിക്കെതിരേ വധശ്രമത്തിന് കേസ്. ടി.ഡി.പി എം.എൽ.എ രഘുരാമ കൃഷ്ണ രാജുവിന്റെ പരാതിയിലാണ് ​ഗുണ്ടൂർ പോലീസ് കേസെടുത്തിരിക്കുന്നത്. ജ​ഗന് പുറമെ രണ്ട്...

ഇനി മുതല്‍ ഖത്തറിലും യുപിഐ കിട്ടും; പേമെന്റുകള്‍ ഇങ്ങനെ ചെയ്യാം

ദോഹ: ഇന്ത്യയുടെ യുപിഐ എല്ലായിടത്തേക്കും വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. യൂറോപ്പ്യന്‍-ഗള്‍ഫ് രാഷ്ട്രങ്ങളില്‍ അടക്കം എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേമെന്റ് ലിമിറ്റഡ് യുപിഐ ലോഞ്ച് ചെയ്ത് കൊണ്ടിരിക്കുകയാണ്. എന്തായാലും ഇപ്പോള്‍ ഖത്തറില്‍ കൂടി യുപിഐ ലോഞ്ച് ചെയ്തിരിക്കുകയാണ്....

പൂജ ഐഎഎസിന് 22 കോടിയുടെ സ്വത്ത്, വാർഷിക വരുമാനം 42 ലക്ഷം; അച്ഛന് 40 കോടിയുടെ ആസ്തി

മുംബൈ: വിവാദ ഐ എ എസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ സ്വത്ത് വിവരങ്ങൾ പുറത്ത്. പൂജയുടെ പേരിൽ മാത്രം 22 കോടിയോളം വരുന്ന ഭൂസ്വത്തുക്കൾ ഉണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ...

Latest news