23.2 C
Kottayam
Thursday, July 2, 2026

CATEGORY

National

സൈന്യം തിരിച്ചടിയ്ക്കുന്നു; ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റക്കാരായ രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരമുള്ള ജില്ലയിലെ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. മൂന്ന് തീവ്രവാദികള്‍ വടക്കന്‍ കശ്മീരിലെ ബാരമുള്ളയിലെ ഉറി സെക്ടറില്‍ നുഴഞ്ഞുകയറ്റം നടത്തിയതായും...

മഹാരാഷ്ട്രയിൽ ഏഴുവർഷത്തിനിടെ മരിച്ചത് 1.17 ലക്ഷം കുഞ്ഞുങ്ങൾ; ഒരുദിവസം ശരാശരി 46 മരണം

മുംബൈ: 2017-നും 2023-നും ഇടയിൽ മഹാരാഷ്ട്രയിൽ 1,17,136 കുഞ്ഞുങ്ങൾ മരിച്ചതായി റിപ്പോർട്ട്. പ്രതിദിനം ശരാശരി 46 ശിശുമരണങ്ങൾ മഹാരാഷ്ട്രയിൽ സംഭവിക്കുന്നതായാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. ഹിന്ദുസ്ഥാൻ ടൈംസ് ശേഖരിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം...

ഊണ് കഴിക്കാനുള്ള തീരുമാനം തുണയായി; ഭീകരാക്രമണത്തില്‍നിന്ന് ലാവണ്യയും കുടുംബവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌

കണ്ണൂര്‍: മൂന്നുകിലോമീറ്റര്‍ അകലെ. അഞ്ചുമിനിറ്റിന്റെ വ്യത്യാസം. കണ്ണൂര്‍ എസ്എന്‍ പാര്‍ക്ക് നന്ദനം അപ്പാര്‍ട്‌മെന്റിലെ ലാവണ്യാ ആല്‍ബിയും കുടുംബവും കശ്മീരിലെ ഭീകരാക്രമണത്തിന് മുന്നില്‍പെടാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടുമാത്രം. രക്ഷയായതാകട്ടെ ഉച്ചഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചതാണെന്ന് ലാവണ്യ...

എന്‍.ഐ.എ ഇന്ന് കശ്മീരിൽ,വിവിധ നഗരങ്ങളിൽ ജാഗ്രത ശക്തമാക്കി; 26 മരണം

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടുങ്ങി രാജ്യം. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയുമുണ്ട്. എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രനാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണമുണ്ടായത്....

വിവാഹം കഴിഞ്ഞ് ആറുനാൾ, മധുവിധു മായും മുമ്പെ വെടിയേറ്റ് വീണ് വിനയ് നർവാൾ;നൊമ്പര കാഴ്ചയായി ഹിമാൻഷി

ശ്രീനഗർ: പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ മലയാളിയും, കൊച്ചിയിലെ നാവിക സേന ഉദ്യോഗസ്ഥനും. കൊച്ചി ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്‍(65) ആണ് കൊല്ലപ്പെട്ട മലയാളി.മകളുടെ മുന്നില്‍വെച്ചാണ് രാമചന്ദ്രന് വെടിയേറ്റത് എന്നാണ് വിവരം. കുടുംബസമേതം വിനോദയാത്രയ്ക്ക്...

ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ പാക് പിന്തുണയുള്ള ഭീകര സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട്

പഹല്‍ഗാം: ജമ്മുകശ്മീര്‍ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പാക് പിന്തുണയുള്ള ഭീകര സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ലഷ്‌ക്കറെ തൊയ്ബ(എല്‍ഇടി) അനുകൂല സംഘടനയാണ്.സൗത്ത് ഏഷ്യ ടെററിസം പോര്‍ട്ടലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2019 ഓഗസ്റ്റില്‍...

പഹൽഗാം ഭീകരാക്രമണം; മലയാളികളുണ്ടോയെന്ന് അന്വേഷിച്ച് കേരളം, മൂന്ന് ജഡ്ജിമാർ സുരക്ഷിതർ

തിരുവനന്തപുരം: ജമ്മുകശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ മലയാളികളകപ്പെട്ടോയെന്ന് അന്വേഷിച്ച് സംസ്ഥാനസർക്കാർ. മരിച്ചവരിലോ പരിക്കേറ്റവരിലോ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. സർക്കാർ വൃത്തങ്ങൾ ജമ്മുകശ്മീർ പോലീസുമായി ആശയ വിനിമയം നടത്തുകയാണെന്നാണ് വിവരം. കശ്മീരിലുള്ള മൂന്ന് കേരള ഹൈക്കോടതി ജഡ്ജിമാരും...

ഗായികയുടെ വെളിപ്പെടുത്തൽ: സംഗീത റിയാലിറ്റി ഷോയുടെ ഇരുണ്ട വശം പുറത്ത്, കീരവാണി അടക്കം കുരുക്കില്‍ !

ഹൈദരാബാദ്: പത്തൊമ്പത് വയസ്സുള്ള ഗായിക പ്രവസ്തി ആരാധ്യ ഒസ്കാര്‍ ജേതാവായ സംഗീത സംവിധായകന്‍ കീരവാണി അടക്കമുള്ള റിയാലിറ്റി ഷോ ജഡ്ജസിനെതിരെ ആരോപണവുമായി രംഗത്ത്. പടുത തീയാഗ സിൽവർ ജൂബിലി സീരീസിലെ ജഡ്ജിമാരെയും പ്രൊഡക്ഷൻ...

‘നിന്നെ കൊല്ലില്ല, പോയി മോദിയോട് പറ’ മഞ്ജുനാഥ് കൊല്ലപ്പെട്ടത് ഭാര്യയുടെയും മകന്റെയും കൺമുന്നിൽ

പഹൽഗാം: ജമ്മുകശ്മീരിലെ പഹൽഗാമിൽ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് കർണാടകയിലെ ശിവമോഗ സ്വദേശിയായ മഞ്ജുനാഥ് കൊല്ലപ്പെട്ടത്. ആക്രമണത്തിൻ്റെ ഭീകര നിമിഷങ്ങളിൽ നിന്നും മുക്തയായിട്ടില്ല മഞ്ജുനാഥിന്റെ ഭാര്യ പല്ലവി. മകന്റെയും തന്റെയും കൺമുന്നിൽവച്ചാണ് മഞ്ജുനാഥിനെ അക്രമികൾ...

'ബേല്‍പൂരി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അയാള്‍ നിറയൊഴിച്ചു'- കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ

പഹൽഗാം: ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ സഞ്ചാരികൾ. ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയുടെ പ്രതികരണത്തിന്റെ വീഡിയോ പുറത്തുവന്നു. ബേൽപൂരി കഴിച്ചുകൊണ്ടിരുന്നപ്പോൾ അക്രമി നിറയൊഴിക്കുകയായിരുന്നുവെന്നും നിങ്ങൾ മുസ്ലീമല്ലെന്ന് പറഞ്ഞാണ് തോക്കുധാരി വെടിയുതിർത്തതെന്നും യുവതി ആരോപിച്ചതായി...

Latest news