അറ്റ്‌ലാന്റ: ലോകകപ്പ് റൗണ്ട് ഓഫ് 32 ൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് കോംഗോ. കളിയിൽ സമഗ്രാധിപത്യം പുലർത്തിക്കൊണ്ടിരുന്ന ഇംഗ്ലണ്ടിനെതിരെ ഏഴാം മിനിറ്റിൽ തന്നെ കോംഗോ ലീഡ് നേടി. ബ്രയാൻ സിപ്പെംഗയാണ് സകോറർ. കിപ്പെംഗയുടെ ആദ്യ ലോകകപ്പ് ഗോളാണിത്.
ഇംഗ്ലണ്ടിന് ഗ്രൂപ്പ് ഘട്ടത്തിൽ പെരുമയ്ക്കൊത്ത പ്രകടനം കാഴ്ചവെക്കാനായത് ക്രൊയേഷ്യക്കെതിരേയാണ്. മത്സരത്തിൽ മികച്ച ജയം നേടിയ ടീം അടുത്തമത്സരത്തിൽ ഘാനയോട് സമനിലയുമായി രക്ഷപ്പെട്ടു. അടുത്തകളിയിൽ പാനമയെ തോൽപ്പിച്ചെങ്കിലും ആരാധകരെ തൃപ്തിപ്പെടുത്താനായില്ല. ടീമിന് കടുത്ത എതിരാളിയാകും കോംഗോ. ഹാരി കെയ്‌നിന്റെ ഗോളടിമികവും പ്ലേമേക്കർ റോളിൽ ജൂഡ് ബെല്ലിങ്ങാം ശോഭിക്കുന്നതുമാണ് പരിശീലകൻ തോമസ് ടുഷേലിനെ സന്തോഷിപ്പിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


