തിരുവനന്തപുരം: ജമ്മുകശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ മലയാളികളകപ്പെട്ടോയെന്ന് അന്വേഷിച്ച് സംസ്ഥാനസർക്കാർ. മരിച്ചവരിലോ പരിക്കേറ്റവരിലോ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. സർക്കാർ വൃത്തങ്ങൾ ജമ്മുകശ്മീർ പോലീസുമായി ആശയ വിനിമയം നടത്തുകയാണെന്നാണ് വിവരം.
കശ്മീരിലുള്ള മൂന്ന് കേരള ഹൈക്കോടതി ജഡ്ജിമാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഭീകരാക്രമണത്തിൽ 20 ലധികം പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിൽ എൻഐഎ അന്വേഷണം നടത്തും.
ജമ്മു കശ്മീരിലെ പഹൽഗാമിലുള്ള ബൈസാറനിലാണ് ഭീകരാക്രമണം ഉണ്ടായത്. വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഭീകരാക്രമണത്തെ തുടർന്ന് പ്രദേശത്ത് നിരവധി വിനോദ സഞ്ചാരികൾ കുടുങ്ങിയിട്ടുണ്ട്.

