25.5 C
Kottayam
Thursday, October 31, 2024

CATEGORY

Kerala

അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല; പൈലറ്റ് സാഥെയ്ക്ക് പ്രണാമവുമായി സുരഭി ലക്ഷ്മി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന അപകടത്തില്‍ സ്വയം ജീവന്‍ നഷ്ടപ്പെട്ട പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥെയ്ക്കും അപകടത്തില്‍ മരിച്ചവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പിച്ച് നടി സുരഭി ലക്ഷ്മി. 22 വര്‍ഷം ഇന്ത്യന്‍ സൈന്യത്തില്‍ സേവനം...

സമയത്ത് വിമാനത്താവളത്തില്‍ എത്താനായില്ല; അഫ്‌സല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: വിമാനത്താവളത്തില്‍ സമയത്ത് എത്താന്‍ സാധിക്കാതെ വന്നതോടെ കണ്ണൂര്‍ മട്ടന്നൂര്‍ പെരിയാട്ടില്‍ സ്വദേശി പാറമ്മല്‍ അഫ്സല്‍ ഒഴിവായത് വന്‍ ദുരന്തത്തില്‍ നിന്ന്. വിവാഹത്തിന് നാട്ടിലേക്ക് വരാനായാണ് അഫ്‌സല്‍ ദുബൈ-കരിപ്പൂര്‍ വിമാനത്തില്‍ ടിക്കറ്റ് എടുത്തത്....

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവള ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സ്വമേധയാ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡിനെയോ മഴയെയോ വകവയ്ക്കാതെ രക്ഷാ പ്രവര്‍ത്തനത്തിന്...

പെട്ടിമുടിയില്‍ മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായി തെരച്ചില്‍ പുനരാരംഭിച്ചു

മൂന്നാല്‍: രാജമലയിലെ പെട്ടിമുടിയില്‍ കെട്ടിടത്തിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഉണ്ടായ ദുരന്തത്തില്‍ മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായി ഉള്ള തെരച്ചില്‍ പുനരാരംഭിച്ചു. 50ല്‍ അധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇന്നലെ 15 പേരെ രക്ഷപ്പെടുത്തിയിരുന്നു. 17 മൃതദേഹങ്ങളും...

കരിപ്പൂര്‍ വിമാനാപകടം; ദു:ഖം രേഖപ്പെടുത്തി പ്രധാന മന്ത്രി

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ വിമാനാപകടത്തില്‍ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോഴിക്കോട് നടന്ന വിമാനാപകടം അതിയായ ദു:ഖമുളവാക്കുന്നു. അപകടത്തില്‍ മരിച്ചരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും...

നമുക്കിടയിലുണ്ടായ സംഭാഷണങ്ങള്‍ എന്നും ഓര്‍ത്തിരിക്കും, ക്യാപ്റ്റൻ സാഠേയുടെ മരണത്തിൽ വേദന പങ്കുവച്ച് നടൻ പൃഥ്വിരാജ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച വിംഗ് കമാന്‍ഡര്‍ ദീപക് വസന്ത് സാഠേയ്ക്ക് ആദരാഞ്ജലി നേര്‍ന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് പൃഥ്വിരാജ് സാഠേയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്റിട്ടത്. ‘സമാധാനമായി വിശ്രമിക്കൂ റിട്ട....

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു ,ഇടുക്കി രാജമലയിൽ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വെള്ളിയാഴ്ച ഇടുക്കി രാജമലയില്‍ മണ്ണിടിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. 78 പേരാണ് ദുരന്തത്തില്‍ അകപ്പെട്ടത്. 15 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....

കരിപ്പൂർ വിമാനദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു

കോഴിക്കോട്:കരിപ്പൂർ വിമാനദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. നിലവിൽ പത്തൊമ്പത് പേർ മരിച്ചതായാണ് വിവരം. നൽപ്പതുകാരിയായ സിനോബിയയുടെ മരണമാണ് ഒടുവിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്ന സിനോബിയ ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്....

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. ഇതിനിടെ ജിദ്ദയില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങി. കരിപ്പൂരിലേക്കുള്ള...

കരിപ്പൂരിൽ വിമാനം അപകടത്തിൽപ്പെട്ടതിങ്ങനെ

കോഴിക്കോട്:വെള്ളിയാഴ്ച വൈകുന്നേരം കരിപ്പൂർ വിമാനത്താവളത്തിലേക്ക് 191 യാത്രക്കാരുമായി വന്നിറങ്ങുമ്പോഴാണ്‌ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി രണ്ടായി പിരിഞ്ഞത്. അപകട സ്ഥലത്ത് നിന്നുള്ള പ്രാഥമിക ചിത്രങ്ങൾ വിമാനം രണ്ട് കഷണങ്ങളായി...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.