നമുക്കിടയിലുണ്ടായ സംഭാഷണങ്ങള്‍ എന്നും ഓര്‍ത്തിരിക്കും, ക്യാപ്റ്റൻ സാഠേയുടെ മരണത്തിൽ വേദന പങ്കുവച്ച് നടൻ പൃഥ്വിരാജ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച വിംഗ് കമാന്‍ഡര്‍ ദീപക് വസന്ത് സാഠേയ്ക്ക് ആദരാഞ്ജലി നേര്‍ന്ന് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് പൃഥ്വിരാജ് സാഠേയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്റിട്ടത്.
‘സമാധാനമായി വിശ്രമിക്കൂ റിട്ട. വിംഗ് കമാന്‍ഡര്‍ സാഠെ. അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടാനുള്ള ഭാഗ്യം ലഭിച്ചിരുന്നു എനിക്ക്. നമുക്കിടയിലുണ്ടായ സംഭാഷണങ്ങള്‍ എന്നും ഓര്‍ത്തിരിക്കും സര്‍’, പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

കരിപ്പൂര്‍ അപകടത്തിനു പിന്നാലെ ആദ്യമെത്തിയ മരണവാര്‍ത്ത വിമാനത്തിന്റെ ക്യാപ്റ്റനായ ദീപക് വസന്ത് സാഠേയുടേതായിരുന്നു. പൈലറ്റായി മുപ്പത് വര്‍ഷധിലധിക കാലത്തെ സേവന പരിചയമുള്ള ഓഫീസറായിരുന്നു ക്യാപ്റ്റന്‍ സാഠേ. വിങ് കമാണ്ടര്‍ ദീപക് വസന്ത് സാഠേ എന്നത് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വൃത്തങ്ങളില്‍ ഏറെ ബഹുമാനത്തോടെ മാത്രം പരാമര്‍ശിക്കപ്പെടുന്ന ഒരു പേരാണ്.
നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ അമ്പത്തെട്ടാം കോഴ്‌സില്‍ പ്രസിഡന്റിന്റെ ഗോള്‍ഡ് മെഡല്‍ നേടി, അതിനുശേഷം ഇന്ത്യന്‍ എയര്‍ ഫോഴ്സിന്റെ 127വേ കോഴ്സില്‍ സ്വോര്‍ഡ് ഓഫ് ഓണറോടെ ഒന്നാമതായി പരിശീലനം പൂര്‍ത്തിയാക്കിയാണ് 1981 -ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ദീപക് വസന്ത് സാഠേ കമ്മീഷന്‍ ചെയ്യപ്പെടുന്നത്. അതേസമയം അപകടത്തില്‍ പെട്ട വിമാനം രണ്ടുതവണ നിലത്തിറക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നതായാണ് പുറത്തുവരുന്ന വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News