കരിപ്പൂർ വിമാനദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു

കോഴിക്കോട്:കരിപ്പൂർ വിമാനദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. നിലവിൽ പത്തൊമ്പത് പേർ മരിച്ചതായാണ് വിവരം. നൽപ്പതുകാരിയായ സിനോബിയയുടെ മരണമാണ് ഒടുവിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്ന സിനോബിയ ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്. മരിച്ചവരുടെ വിവരങ്ങൾ പൂർണമായും ലഭ്യമായിട്ടില്ല. പൈലറ്റും സഹ പൈലറ്റും അപകടത്തിൽ മരിച്ചിട്ടുണ്ട്. നാൽപതോളം പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

കരിപ്പൂരിലെ വിമാന അപകടത്തിന് കാരണം മോശം കാലാവസ്ഥയെന്നാണ് പ്രാഥമിക വിവരം. ഇത് സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് വ്യോമയാന മന്ത്രിക്ക് ഡിജിസിഎ നൽകിയിട്ടുണ്ട്. പൈലറ്റിന് റൺവേ കാണാൻ സാധിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

സാങ്കേതിക തകരാറുകൾ വിമാനത്തിനില്ല. വിമാനം റൺവേയിലേക്ക് എത്തുമ്പോൾ മോശം കാലാവസ്ഥയായിരുന്നു. റൺവേയിൽ കൃത്യമായി ഇറക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. പൈലറ്റ് ഇക്കാര്യം കൺട്രോൾ റൂമിലേക്ക് അറിയിക്കുകയും ചെയ്തിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

മരിച്ചവരുടെ വിശദാംശങ്ങൾ

കോഴിക്കോട് മെഡിക്കൽ കോളജ്:
1. സഹീർ സയ്യിദ്, 38, തിരൂർ സ്വദേശി
2. മുഹമ്മദ് റിയാസ്, 23, പാലക്കാട് സ്വദേശി
3. എടപ്പാൾ സ്വദേശി കെ.വി. ലൈലാബി
4. നാദാപുരം സ്വദേശി മനാൽ അഹമ്മദ്
5. അസം മുഹമ്മദ് (ഒന്നര വയസ്) വെളളിമാട്കുന്ന് സ്വദേശി

ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചവർ:

1. ഷറഫുദ്ദീൻ, 35, പിലാശ്ശേരി സ്വദേശി
2. രാജീവൻ, 61, ബാലുശ്ശേരി സ്വദേശി

മിംസിൽ മരിച്ചവർ:

1. ദീപക് ബസന്ത് സാഥേ പൈലറ്റ്
2. അഖിലേഷ് സഹ പൈലറ്റ്
3. അയന രവിശങ്കർ (5) പട്ടാമ്പി
4. സുധീർ വാര്യർ (45)

ഫറോക്ക് ക്രസന്‍റ് ആശുപത്രിയിൽ മരിച്ചത്:
1. ബാലുശ്ശേരി സ്വദേശി ജാനകി

മഞ്ചേരി മെഡിക്കൽ കോളജ്: തിരൂർ സ്വദേശി ശാന്ത.
∙ കൊണ്ടോട്ടി മേഴ്സി ആശുപത്രി: 2 പെൺകുട്ടികളും ഒരു സ്ത്രീയും.
∙ കൊണ്ടോട്ടി റിലീഫ് ​ആശുപത്രി: 2 സ്ത്രീകൾ.