സമയത്ത് വിമാനത്താവളത്തില്‍ എത്താനായില്ല; അഫ്‌സല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: വിമാനത്താവളത്തില്‍ സമയത്ത് എത്താന്‍ സാധിക്കാതെ വന്നതോടെ കണ്ണൂര്‍ മട്ടന്നൂര്‍ പെരിയാട്ടില്‍ സ്വദേശി പാറമ്മല്‍ അഫ്സല്‍ ഒഴിവായത് വന്‍ ദുരന്തത്തില്‍ നിന്ന്. വിവാഹത്തിന് നാട്ടിലേക്ക് വരാനായാണ് അഫ്‌സല്‍ ദുബൈ-കരിപ്പൂര്‍ വിമാനത്തില്‍ ടിക്കറ്റ് എടുത്തത്. എന്നാല്‍ വിമാനത്താവളത്തില്‍ എത്താന്‍ കുറച്ച് വൈകിതിനാല്‍ അഫ്സലിന് വിമനം കിട്ടിയില്ല. കരിപ്പൂര്‍ വിമാനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് 27കാരനായ അഫ്‌സല്‍ രക്ഷപ്പെട്ടത്.

അഫ്‌സല്‍ യാത്രയ്ക്കായി നേരത്തെ വിമാനത്താവളത്തില്‍ എത്തിയിരുന്നെങ്കിലും വിസ കാലാവധി തീര്‍ന്ന വിവരം അറിയുന്നത് ദുബായ് വിമാനത്താവളത്തില്‍ എത്തിയതിന് ശേഷമാണ്. താമസസ്ഥലത്തേക്ക് തിരിച്ചുപോയി ഇതുമായി ബന്ധപ്പെട്ട രേഖകളെടുത്ത് തിരിച്ചെത്തിയെങ്കിലും അപ്പോഴേക്കും വിമാനം പുറപ്പെട്ടിരുന്നു.

വിമാനത്തില്‍ കയറാനാവാത്തതിന്റെ നിരാശയില്‍ ഇരിക്കുമ്പോഴാണ് വിമാന അപകടത്തെക്കുറിച്ച് അറിയുന്നത്. അപകടം അറിഞ്ഞ ബന്ധുക്കള്‍ ഉടന്‍ അഫ്സലിനെ ഫോണില്‍ ബന്ധപ്പെട്ടു. ഒരു വര്‍ഷം മുന്‍പാണ് അബുദാബിയില്‍ ജോലിക്കു പോയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News