കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന അപകടത്തില്‍ സ്വയം ജീവന്‍ നഷ്ടപ്പെട്ട പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാഥെയ്ക്കും അപകടത്തില്‍ മരിച്ചവര്‍ക്കും ആദരാഞ്ജലികള്‍ അര്‍പിച്ച് നടി സുരഭി ലക്ഷ്മി. 22 വര്‍ഷം ഇന്ത്യന്‍ സൈന്യത്തില്‍ സേവനം അനുഷ്ടിച്ചയാളാണ് സാഥെ. അഭിമാനം അങ്ങയെ ഓര്‍ത്ത് പൈലറ്റ് ഡി വി സാത്തേ.. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും എയര്‍ഫോഴ്സിലും മികവ് തെളിയിച്ച ശേഷമാണ് അങ്ങ് എയര്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ മികച്ച പൈലറ്റിനുള്ള അവാര്‍ഡും അങ്ങ് കരസ്ഥമാക്കിയിരുന്നു. കോടി പ്രണാമങ്ങള്‍-സുരഭി ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പ് വായിക്കാം
അഭിമാനം അങ്ങയെ ഓര്‍ത്ത് പൈലറ്റ് ഡി വി സാത്തേ.. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും എയര്‍ഫോഴ്സിലും മികവ് തെളിയിച്ച ശേഷമാണ് അങ്ങ് എയര്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ മികച്ച പൈലറ്റിനുള്ള അവാര്‍ഡും അങ്ങ് കരസ്ഥമാക്കിയിരുന്നു. കോടി പ്രണാമങ്ങള്‍. അപകടത്തില്‍ മരിച്ച പ്രിയ സഹോദരങ്ങള്‍ക്ക് പ്രണാമം, ഈ കൊവിഡ് സമയത്ത് അപകടത്തില്‍ പെട്ടവരെ സഹായിച്ച, എല്ലാവരോടും സ്നേഹം…. അപകടത്തില്‍ രക്ഷപ്പെട്ടവരുടെ ആരോഗ്യം എത്രയും പെട്ടെന്ന് പൂര്‍വസ്ഥിതിയില്‍ ആവട്ടെ എന്ന പ്രാര്‍ത്ഥനയോടെ..
1981ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ച സാഥെ 22 വര്‍ഷത്തിന് ശേഷം 2003ല്‍ ആണ് വിരമിച്ചത്. പിന്നീട് അദ്ദേഹം യാത്രാവിമാനങ്ങള്‍ നിയന്ത്രിക്കാന്‍ ആരംഭിച്ചു. ദേശീയ പ്രതിരോധ അക്കാദമിയില്‍ 58ആം റാങ്ക് ഉണ്ടായിരുന്ന ആളായിരുന്നു ഇദ്ദേഹം എന്നാണ് റിപ്പോര്‍ട്ട്. എയര്‍ ഫോഴ്സ് അക്കാദമിയില്‍ നിന്ന് സ്വോര്‍ഡ് ഓഫ് ഹോണര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. ഫൈറ്റര്‍ പൈലറ്റ് കൂടിയായിരുന്നു സാഥെ.