28.9 C
Kottayam
Wednesday, May 15, 2024

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി

Must read

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവള ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സ്വമേധയാ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

കൊവിഡിനെയോ മഴയെയോ വകവയ്ക്കാതെ രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയവരാണ് മലപ്പുറം കരിപ്പൂരിലെ പ്രദേശവാസികള്‍. ഗള്‍ഫില്‍ നിന്ന് വന്നവരില്‍ കൊവിഡ് പോസിറ്റീവ് രോഗികളുണ്ടെങ്കില്‍ സ്ഥിതി സങ്കീര്‍ണമാകും. അതുകൊണ്ട് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായവര്‍ സ്വമേധയാ ക്വാറന്റൈന് വിധേയമാകണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു. പരിശോധനയ്ക്ക് വിധേയമാകണമെന്നും ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ദുരന്തത്തെ തുടര്‍ന്ന് ആശുപത്രികള്‍ നന്നായി പ്രതികരിച്ചു. ആവശ്യത്തിന് ആംബുലന്‍സുകളും മരുന്നുകളും ലഭ്യമാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ആശുപത്രിയിലുള്ള ചിലരുടെ നില ഗുരുതരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കരിപ്പൂര്‍ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് സാഹചര്യത്തില്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫിസിലെ കണ്ട്രോള്‍ സെല്ലുമായി ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കണ്ട്രോള്‍ സെല്‍ നമ്പറുകള്‍ 04832733251,3252,3253, 2737857.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week