23.4 C
Kottayam
Wednesday, September 25, 2024

CATEGORY

Home-banner

കൊല്ലത്ത് സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ച് നാലു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കൊല്ലം: സ്‌കൂള്‍ ബസ് മതിലിലേക്ക് പാഞ്ഞു കയറി നാലു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. കൊല്ലം കുന്നിക്കോട് വിളക്കുടിയിലാണ് സംഭവം. പുനലൂര്‍ താലൂക്ക് സമാജം സ്‌കൂളിന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബസ് ജീവനക്കാര്‍ക്കും പരിക്കേറ്റു.

കണ്‍സഷന്‍ ചോദിച്ച വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് പെരുമഴയത്ത് റോഡില്‍ ഇറക്കിവിട്ടു

തിരുവനന്തപുരം: കണ്‍സഷന്‍ ചോദിച്ച വിദ്യാര്‍ത്ഥിനിയെ സ്വകാര്യ ബസില്‍ നിന്ന് പെരുമഴയത്ത് റോഡില്‍ ഇറക്കിവിട്ടതായി പരാതി. വെഞ്ഞാറമൂട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കാണ് മോശം അനുഭവമുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയം...

മരണ ശേഷം തന്റെ ശരീരത്തില്‍ ഒരു പൂവും വെക്കരുത്, സഞ്ചയനവും പതിനാറും വേണ്ടെന്ന് സുഗത കുമാരി

തിരുവനന്തപുരം: മരണ ശേഷം തന്റെ ശരീരത്തില്‍ ഒരു പൂവും വെക്കരുതെന്ന് പ്രമുഖ എഴുത്തുകാരി സുഗതകുമാരി. ഔദ്യോഗിക ബഹുമതികള്‍ ഇല്ലാതെ ആരെയും കാത്തുനില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണമെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സുഗതകുമാരി വ്യക്തമാക്കി. സുഗതകുമാരിയുടെ...

മുസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ ഖേദ പ്രകടനം നടത്തി പി.സി ജോര്‍ജ്

കൊച്ചി: മുസ്ലീം വിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പി.സി. ജോര്‍ജ് എംഎല്‍എ. താന്‍ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പി.സി.ജോര്‍ജ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഈരാറ്റുപേട്ടയിലെ മുസ്ലീം സമൂഹത്തിന്റെ...

ശബരിമലയിലും പത്മനാഭ സ്വാമി ക്ഷേത്രത്തിലും ഗുരുവായൂരും കൊച്ചിയിലെ യഹൂദ കേന്ദ്രങ്ങളിലും ഐ.എസ് ആക്രമണത്തിന് പദ്ധതിയിട്ടിരിന്നു; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

കൊച്ചി: ശ്രീലങ്കയ്ക്ക് ശേഷം ഐ.എസ് ലക്ഷ്യമിട്ടത് കേരത്തേയും തമിഴ്‌നാടിനെയുമെന്ന് റിപ്പോര്‍ട്ട്. ശബരിമലയും പത്മനാഭ സ്വാമി ക്ഷേത്രവും ഗുരുവായൂരും കൊച്ചിയിലെ യഹൂദ കേന്ദ്രങ്ങളുമടക്കം കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രധാന ആരാധനാ കേന്ദ്രങ്ങളെല്ലാം ഇസ്ലാമിക് സ്റ്റേറ്റ് ലക്ഷ്യമിട്ടിരിന്നു....

ബാലഭാസ്‌കറിന്റെ മരണം: പ്രകാശന്‍ തമ്പിയുടേയും വിഷ്ണുവിന്റെയും സാമ്പത്തിക സ്രോതസുകള്‍ ഡി.ആര്‍.ഐയില്‍ നിന്ന് ക്രൈംബ്രാഞ്ച് ശേഖരിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ ബലാഭാസ്‌കറിന്റെ സുഹൃത്തുക്കളായ പകാശന്‍ തമ്പി, വിഷ്ണു എന്നിവരുടെ പങ്ക് തെളിഞ്ഞതോടെ ബാലഭാസ്‌കറിന്റെ അപകട മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡിആര്‍ഐ ഓഫീസില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു....

വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടില്ല; ഗതി മാറുന്നു

അഹമ്മദാബാദ്: വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഗുജറാത്ത് തീരത്തെത്തുമെങ്കിലും കരയിലേയ്ക്ക് ആഞ്ഞടിക്കില്ല. തീരത്തിന്റെ തൊട്ടടുത്തു കൂടെ ചുഴലിക്കാറ്റ് കടന്നു പോകും. കൂടാതെ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ് ദിശയിലേയ്ക്ക്...

ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, യുവതി അറസ്റ്റിൽ

കൊച്ചി: ഹൈക്കോടതിയുടെ പേരിലും നിയമന തട്ടിപ്പിന് ശ്രമം. തട്ടിപ്പിന്റെ ആസൂത്രകയായ ചേര്‍ത്തല സ്വദേശി ആശാ അനില്‍കുമാറാണ്  പോലീസ് പിടികൂടി. ഹൈക്കോടതിയില്‍ രണ്ടു പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമിച്ചെന്നാണ് കേസ്. ഷോഫര്‍, ക്ലാര്‍ക്ക് തസ്തികളിലേക്ക്...

മോദി വിരോധം പറഞ്ഞ് ലൈക്കൊന്നും കിട്ടൂല സാറെ..സുധീരനെ വിമർശിച്ചും മോദിയെ പുകഴ്ത്തിയും വീണ്ടും അബ്ദുള്ളക്കുട്ടി

കൊച്ചി: കോൺഗ്രസിൽ നിന്ന് പുറത്താക്കിയ ശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും കോൺഗ്രസ് നേതാവ് വി.എം.സുധീരനെ വിമർശിച്ചും എ.വി.അബ്ദുള്ളക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റ്.തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്കരണത്തെ പിന്തുണച്ചാണ് ഇത്തവണ അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരിയ്ക്കുന്നത് ഫേസ്ബുക്ക് പോസ്റ്റ്...

കളക്ടർമാർക്ക് സ്ഥലംമാറ്റം, ഉദ്യോഗസ്ഥ തലത്തിലും വൻ അഴിച്ചുപണി

  തിരുവനന്തപുരം:വിവിധ ജില്ലാ കളക്ടര്‍മാരെ മാറ്റി നിയമിച്ചു. പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹുവിനെ തിരുവനന്തപുരത്ത് നിയമിച്ചു. കെ. ഗോപാലകൃഷ്ണനാണ് പുതിയ പത്തനംതിട്ട ജില്ലാ കളക്ടര്‍. കൊല്ലം കളക്ടറായി എസ്. ഷാനവാസിനെ നിയമിച്ചു. കണ്ണൂര്‍...

Latest news