24.2 C
Kottayam
Sunday, June 7, 2026

പച്ചത്തെറി പറയാൻ പറഞ്ഞു, എനിക്ക് കഴിഞ്ഞില്ല, ഒടുവിൽ തർക്കം; സിനിമാ അനുഭവം പങ്കുവച്ച് സലിം കുമാർ

Must read

കൊച്ചി: ഷൂട്ടിംഗിനിടെ അസഭ്യമായ ഡയലോഗ് പറയാൻ വിസമ്മതിച്ചതിന്റെ അനുഭവം പങ്കുവച്ച് നടൻ സലിം കുമാർ. ആ ഡയലോഗ് പറയില്ലെന്ന് ഞാൻ നിർബന്ധം പിടിച്ചു. എന്നാൽ തന്നെകൊണ്ട് അത് സംവിധായകൻ പറയിച്ചുവെന്നും നടൻ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വർഷങ്ങൾക്ക് മുൻപ് സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കെ ആയിരുന്നു സംഭവം. പച്ചത്തെറി ആയിരുന്നു ഡയലോഗ്. അത് പറയാൻ കഴിയില്ലെന്ന് ഞാൻ പറഞ്ഞു. ഫോർട്ട് കൊച്ചിയിൽ ആണ് ഇതിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഡയലോഗ് പറയാൻ വിസമ്മതിച്ചതോടെ ഷൂട്ടിംഗ് നിർത്തിവയ്‌ക്കേണ്ടി വന്നു.

ഇതിനൊരു തീരുമാനം ഉണ്ടാക്കിയിട്ട് മതി ഷൂട്ടിംഗ് എന്നായി അവർ. തിരക്കഥാകൃത്തും സിനിമയിലെ ക്യാമറാ മാനും ഒരാൾ തന്നെയാണ്. ജഗദീഷേട്ടനും അന്ന് ഉണ്ടായിരുന്നു. തർക്കം രൂക്ഷമായതോടെ ജഗദീഷ് മധ്യസ്ഥതയ്ക്ക് വന്നു. സാരമില്ല അവർ പറയുന്നത് പോലെ ചെയ്യൂ എന്നായിരുന്നു ജഗദീഷ് എന്നോട് പറഞ്ഞത്.

അപ്പോൾ ഞാൻ പറഞ്ഞു. ഇത് ഞാൻ പറയാം. പക്ഷെ 25 വർഷം കഴിയുമ്പോൾ ഞാൻ നാണം കെടേണ്ടിവരും. ഇത് കേട്ട സംവിധായകൻ ചോദിച്ചു. അതെന്താ അങ്ങനെ പറയുന്നത് എന്ന്. ഈ പടം 25 വർഷം കഴിയുമ്പോൾ ടിവിയിൽ വരും. അപ്പോൾ എന്റെ മകന് വിവാഹ പ്രായം ആകും.

- Advertisement -

അവന്റെ പെണ്ണിന്റെ വീട്ടിൽ പോകുമ്പോഴായിരിക്കും ഈ സിനിമ ഞാൻ കാണേണ്ടതായി വരിക. അത് കണ്ട് ഞാൻ നാണം കെടുമെന്നും അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ ആ ഡയലോഗ് മാറ്റാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ആ സിനിമ ഇറങ്ങി 25 വർഷം ആകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week