Home-bannerSports

അടിച്ചുകൂട്ടി,എറിഞ്ഞിട്ടു.പാക്ക് യുദ്ധം ജയിച്ച് കോഹ്ലിപ്പട

മാഞ്ചസ്റ്റര്‍: ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യാ പാക്ക് യുദ്ധത്തില്‍ ഇന്ത്യയ്ക്ക് മിന്നും ജയം.ചിരവൈരികളെ 89 റണ്‍സിനാണ് കോഹ്ലിപ്പട ചുരുട്ടിക്കെട്ടിയത്.മഴയേത്തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചാണ് മത്സരം പൂര്‍ത്തിയാക്കിയത്.ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 336 രണ്‍സ് നേടി.പാക്കിസ്ഥാന്റെ മറുപടു ബാറ്റിങ്ങിനിടെ 35 ഓവറില്‍ 166 ല്‍ എത്തിയതോടെ രസംകൊല്ലിയായി മഴ എത്തി. വിജയലക്ഷ്യം 40 ഓവറില്‍ 302 ആയി കുറച്ചു. എന്നാല്‍ കളിയവസാനിയ്ക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടാനെ പാക്കിസ്ഥാനു കഴിഞ്ഞുള്ളൂ.രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയ വിജയശങ്കര്‍,കുല്‍ദീപ് യാദവ്,ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത് നേരത്തെ രോഹിത്ത് ശര്‍മ്മ ഇനത്യയ്ക്കായി 140 റണ്‍സ് നേടിയിരുന്നു.62 റണ്‍സെടുത്ത ഫഖര്‍ ഹാനാണ് പാക്കിസ്ഥാനായി കൂടുതല്‍ റണ്‍ നേടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button