24.2 C
Kottayam
Sunday, May 26, 2024

സൗമ്യയെ കൊന്നശേഷം ആത്മഹത്യ ആയിരുന്നു ലക്ഷ്യമെന്ന് പ്രതി അജാസ്,വിവാഹാഭ്യര്‍ത്ഥന നിരസിച്ചത് പ്രതികാരത്തിന് കാരണമായി,ഒന്നിച്ച് ജീവിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മരിയ്ക്കാനെങ്കിലും തീരുമാനിച്ചു

Must read

ആലപ്പുഴ: സൗമ്യയെ കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് മാവേലിക്കരയില്‍ വനിതാ പോലീസുകാരിയെ തീവെച്ചുകൊന്ന കേസിലെ പ്രതി അജാസിന്റെ മൊഴി.ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പ്രതി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിയ്ക്കുന്നത്.സൗമ്യയുടെ ശരീരിലും തന്റെ ശരീരത്തിലും പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ല. പ്രണയ പരാജയമാണ് കൊലപാതകത്തിന് കാരണം.സൗമ്യയെ വിവാഹം കഴിക്കാന്‍ അതിയായ ആഗ്രഹമുണ്ടായി.ആഗ്രഹം നിരന്തരം പ്രകടിപ്പിച്ചെങ്കിലും അവഗണിച്ചു. ഇതില്‍ കടുത്ത മനോവിഷമമുണ്ടായി. ഒന്നിച്ചു ജീവിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒന്നിച്ചു മരിയ്ക്കാനെങ്കിലും ഇതോടെ തീരുമാനമെടുക്കുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വള്ളികുന്നം പോലീസ് സ്‌റ്റേഷനിലെ പോലീസുകാരിയായ സൗമ്യയെ ആലുവ ട്രാഫിക് പോലീസ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അജാസ്,സൗ്മ്യ സ്‌കൂട്ടറില്‍ സഞ്ചിരിയ്ക്കവെ ഇടിച്ചു വീഴ്ത്തിയശേഷം വെട്ടിപ്പരുക്കേല്‍പ്പിച്ച് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week