ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു. ജെപി നഡ്ഡയുടെ പിൻഗാമിയായി 45-കാരനായ നിതിൻ നബിൻ 12-ാമത് അധ്യക്ഷനാകുമ്പോൾ സംഘടനാ തലപ്പത്ത് തലമുറമാറ്റം കൂടിയാണ് നടക്കുന്നത്. ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ...
ചെന്നൈ: തമിഴ്‌നാട് നിയമസഭ സമ്മേളനം ആരംഭിക്കുന്നതിന്റെ ഭാഗമായി ദേശീയഗാനം അവതരിപ്പിക്കണമെന്ന നിർദേശം സർക്കാർ അവഗണിച്ചതിനെ തുടർന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്താതെ ക്ഷുഭിതനായി നിയമസഭ വിട്ടു. നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ സംസ്ഥാന ഗാനത്തോടൊപ്പം...
തിരുവനന്തപുരം: നിയമസഭയിൽ അസാധാരണ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമ്മേളനത്തിന് മുന്നോടിയായുള്ള നയ പ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ മാറ്റം വരുത്തുകയും വായിക്കാതെ വിടുകയും ചെയ്ത ഭാഗങ്ങൾ കൂട്ടി ചേർത്ത് മുഖ്യമന്ത്രി. നയപ്രസംഗത്തിൽ ഗവർണർ...
ബെംഗളൂരു: അശ്ലീല വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കർണാടക ഡിജിപി (സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ്) കെ. രാമചന്ദ്രറാവുവിന് സസ്‌പെൻഷൻ. ഓഫീസിലെ ചേംബറിൽ ഡ്യൂട്ടിസമയത്ത് സ്ത്രീകളോടുത്തുള്ള സ്വകാര്യ ദൃശ്യങ്ങളാണ് തിങ്കളാഴ്ച സാമൂഹികമാധ്യമങ്ങൾ വഴി വ്യാപകമായി...
കോഴിക്കോട്: ബസ് യാത്രക്കിടെ ലൈംഗികാതിക്രമം നടത്തിയതായി സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിഡിയോ ദൃശ്യം പങ്കുവെച്ച യുവതിക്കെതിരെ കോഴിക്കോട് മെഡി. കോളജ് പൊലീസ് ആത്മഹത്യപ്രേരണക്ക് കേസെടുത്തു.
വടകര സ്വദേശിനി...
കോഴിക്കോട്: ഗോവിന്ദപുരത്ത് ആത്മഹത്യചെയ്ത ദീപകിന്റെ കുടുംബം കമ്മിഷണർക്ക് പരാതിനൽകി. സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നടപടി സ്വീകരിക്കുമെന്ന് കമ്മിഷണർ കുടുംബത്തിന് ഉറപ്പുനൽകി. കളക്ടർക്കും മനുഷ്യാവകാശ...
ടെഹ്‌റാൻ: യുഎസുമായുള്ള സംഘർഷത്തിനിടയിൽ, പരമോന്നത നേതാവ് അയത്തുള്ള അലി ഖമീനിയെ ലക്ഷ്യമിടുന്നത് ഒരു വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ഏതെങ്കിലും തരത്തിൽ ഇറാനുനേരെ അനീതിയോടെയുള്ള ആക്രമണമുണ്ടായാൽ പ്രതികരണം കഠിനമായിരിക്കും. പരമോന്നത നേതാവ്...
പാലക്കാട്: ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടിക്കൊന്ന കേസിലെ പ്രതി മുഹമ്മദ് റാഫി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് വിവരം. മരിച്ച നാലകത്ത് നസീറിന്റെ ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്. ഏകദേശം അഞ്ച് മാസം മുൻപാണ് നസീറിന്റെയും...
പാലക്കാട്: ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിലും വളർത്തുമകളുടെ മകനെ പരിക്കേറ്റതായും കണ്ടെത്തി. നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വളർത്തുമകളുടെ മകനായ നാല് വയസുകാരന്...
പത്തനംതിട്ട: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡിൽ വിട്ടു. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജിയുടെ വസതിയിലാണ് അദ്ദേഹത്തെ ഹാജരാക്കിയത്....