പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി ഇന്റര്‍നെറ്റ് ലഭിക്കുന്ന ഫൈബര്‍ ബേസിക് പ്ലസ് പ്ലാനുമായാണ് ബിഎസ്എന്‍എല്‍ രംഗത്തെത്തിയിരിക്കുന്നത്. നവംബര്‍ 14 മുതല്‍ പ്ലാന്‍ ലഭ്യമാകും. 3,300 ജിബിക്കു ശേഷം സ്പീഡ് 2 എംബിപിഎസ് ആകും. പുതിയ ഉപയോക്താക്കള്‍ക്ക് 6 മാസക്കാലത്തേക്കു പ്രതിമാസം 449 രൂപയ്ക്ക് 30 എംബിപിഎസ് വേഗത്തില്‍ 3,300 ജിബി പ്രമോഷനല്‍ ഓഫറായാണ് നല്‍കുന്നത് (ഫൈബര്‍ ബേസിക്).
തിരുവനന്തപുരത്തും എറണാകുളത്തും മാത്രമായി ലഭ്യമായിരുന്ന പ്ലാന്‍ നവംബര്‍ 14 മുതല്‍ എല്ലായിടത്തും ലഭിക്കും. 6 മാസം കഴിയുമ്ബോള്‍ 599 രൂപയുടെ പ്ലാനിലേക്കു മാറും.ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഒഴികെ ബിഎസ്എന്‍എല്ലിന്റെ ഫൈബര്‍ ബേസിക് പ്ലസ് പ്ലാന്‍ രാജ്യത്തുടനീളം ലഭ്യമാണ്. ഈ ഓഫര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് ഇന്ത്യയിലെ ഏത് നെറ്റ്വര്‍ക്കിലും പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകള്‍ വിളിക്കാനും കഴിയും. ഏറ്റവും പുതിയ പ്ലാനുകള്‍ ബിഎസ്എന്‍എലിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.