25.5 C
Kottayam
Sunday, June 7, 2026

വിമർശകർക്ക് ബാറ്റ് കൊണ്ട് മറുപടി! സഞ്ജുവിനും തിലകിനും സെഞ്ചുറി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

Must read

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. സഞ്ജു സാംസണും (109) തിലക് വര്‍മയും (120) സെഞ്ചുറി നേടിയ മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. ഇരുവരും പുറത്താവാതെ നിന്നു. അഭിഷേക് ശര്‍മയുടെ (36) വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.

പരമ്പരയില്‍ തിലക് നേടുന്ന തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. സഞ്ജുവിന്റേത് പരമ്പരയിലെ രണ്ടാം സെഞ്ചുറിയും. കഴിഞ്ഞ രണ്ട് മത്സരത്തിലും സഞ്ജു പൂജ്യത്തിന് പുറത്താവുകയായിരുന്നു. ഇരുവരും ചേര്‍ന്നുള്ള സഖ്യം 210 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സഞ്ജു – അഭിഷേക് സഖ്യം ഒന്നാം വിക്കറ്റില്‍ 73 റണ്‍സ് ചേര്‍ത്തു. ആറാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 18 പന്തുകള്‍ നേരിട്ട അഭിഷേഖ് നാല് സിക്‌സും രണ്ട് ഫോറും നേടിയിരുന്നു.

അഭിഷേക് പോയെങ്കിലും സഞ്ജു-തിലക് സഖ്യം വെടിക്കെട്ട് തുടര്‍ന്നു. തിലകായിരുന്നു കൂടുതല്‍ ആക്രമണോത്സുകത കാണിച്ചത്. സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റിംഗ് തുടര്‍ന്നു. ഇതിനിടെ സെഞ്ചുറി കൂട്ടുകെട്ടും പൂര്‍ത്തിയാക്കി. 47 പന്തുകള്‍ നേരിട്ട തിലക് 10 സിക്‌സും ഒമ്പത് ഫോറും നേടി. സഞ്ജു 56 പന്തുകള്‍ കളിച്ചു. ഒമ്പത് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

- Advertisement -

നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പരയില്‍ ഒപ്പമെത്താം. ആദ്യ രണ്ട് മത്സങ്ങളും ഇരു ടീമുകളും ഓരോ ജയം വീതം നേടി. മൂന്നാം മത്സരത്തില്‍ ഇന്ത്യ ജയിക്കുകയായിരുന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം

- Advertisement -

ഇന്ത്യ: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (വൈസ് ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, രമണ്‍ദീപ് സിംഗ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി.

ദക്ഷിണാഫ്രിക്ക: റയാന്‍ റിക്കല്‍ടണ്‍, റീസ ഹെന്‍ഡ്രിക്സ്, എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, മാര്‍ക്കോ ജാന്‍സെന്‍, ജെറാള്‍ഡ് കോറ്റ്സി, ആന്‍ഡിലെ സിമെലന്‍, കേശവ് മഹാരാജ്, ലൂത്തോ സിപാംല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

നഷ്ടപ്പെട്ടത് എന്റെ കൂടപ്പിറപ്പിനെ, പറവൂരിന്റെ പച്ചയായ മനുഷ്യ രൂപം;സലിം കുമാറിനെ അനുസ്മരിച്ച്‌ മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനയന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സലിം കുമാര്‍ എന്ന വ്യക്തി എനിക്ക് വെറുമൊരു ചലച്ചിത്ര താരം മാത്രമല്ല. എന്റെ കൂടപ്പിറപ്പ്. കുടുംബാംഗം, സഹോദരന്‍....

ലോറിയും കാറും കൂട്ടിയിടിച്ച് തോട്ടിലേക്ക് തലകീഴായി മറിഞ്ഞു; രണ്ടുപേർക്ക് ദാരുണാന്ത്യം, ​ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

Popular this week