24.2 C
Kottayam
Sunday, June 7, 2026

അമേരിക്കയിൽ നാശം വിതച്ച് സാറ കെടുങ്കാറ്റ് ; പി ന്നാലെ വരുന്ന പേമാരിയിൽ മണ്ണൊലിപ്പും മിന്നൽപ്രളയവും; ജാഗ്രതാ ന

Must read

വാഷിംഗ്ടൺ; അമേരിക്കയിൽ നാശം വിതച്ച് ഉഷ്ണമേഖല കൊടുങ്കാറ്റായ സാറ. മദ്ധ്യ അമേരിക്കയിലും മെക്‌സിക്കോയുടെ തെക്കൻ മേഖലയിലുമാണ് കൊടുങ്കാറ്റ് നാശം വിതയ്ക്കുന്നത്.ഹോണ്ടുറാസിൽ വലിയ രീതിയിലുള്ള മണ്ണിടിച്ചിലിന് കാരണമായതിന് പിന്നാലെയാണ് ഉഷ്ണ മേഖലാ കൊടുങ്കാറ്റായ സാറ മദ്ധ്യ അമേരിക്കയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. 165 കിലോമീറ്റർ വേഗതയിലാണ് സാറ ഹോണ്ടുറാസിൽ കര തൊട്ടത്.

വലിയ രീതിയിലുള്ള മഴയുണ്ടാക്കിയാണ് സാറ മുന്നോട്ട് നീങ്ങുന്നതെന്നാണ് മെക്‌സിക്കോയിലെ കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. 75 സെന്റിമീറ്റർ വരെ മഴ വിതച്ചാണ് സാറ മുന്നോട്ട് നീങ്ങുന്നത്.നിലവിൽ കര തൊട്ട ശക്തിയിൽ അൽപം കുറവ് വന്നിട്ടുണ്ടെങ്കിലും മണിക്കൂറിൽ 75 കിലോമീറ്റർ വേഗതയിലാണ് സാറ കൊടുങ്കാറ്റ് മുന്നോട്ട് നീങ്ങുന്നത്.

വീണ്ടും സമുദ്ര ഭാഗത്തേക്ക് എത്തുന്നതിന് മുൻപ് മുന്നിലുള്ള സകലതും നശിപ്പിക്കാൻ സാറയ്ക്ക് ആവുമെന്നാണ് മുന്നറിയിപ്പ്. വെള്ളപ്പൊക്കത്തിനും വലിയ രീതിയിൽ മണ്ണിടിച്ചിലിനുള്ള സാധ്യതകളും ഉള്ളതെന്നാണ് മുന്നറിയിപ്പുകൾ വിശദമാക്കുന്നത്.

എൽ സാൽവദോർ, ഗ്വാട്ടിമാലയുടെ കിഴക്കൻ മേഖല, നിക്കരാഗ്വ, മെക്‌സിക്കോയിലെ ക്വിൻടാന റൂ എന്നിവിടങ്ങളിലെ കാപ്പി ഉത്പാദനത്തെ പേമാരി ബാധിക്കുമെന്നും മുന്നറിയിപ്പുകൾ ചൂണ്ടിക്കാണിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week