24.6 C
Kottayam
Friday, June 5, 2026

അന്വേഷണം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയിലേക്കും ; സാമ്പത്തിക ഇടപാടുകളിൽ പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി എൻഫോഴ്‌സ്‌മെന്റ്

Must read

തി​രു​വ​ന​ന്ത​പു​രം: എൻഫോഴ്‌സ്‌മെന്റ് അന്വേഷണം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ‍െന്‍റ ഭാ​ര്യ വി​നോ​ദി​നി​യി​ലേ​ക്കും. വി​നോ​ദി​നി ആ​റു​വ​ര്‍​ഷ​ത്തി​നി​ടെ ന​ട​ത്തി​യ സാമ്പത്തിക ഇ​ട​പാ​ടു​ക​ൾ ഇ ഡി പരിശോധിച്ചതിൽ പ​ല​തി​ലും പൊ​രു​ത്ത​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി.

കൂ​ടു​ത​ല്‍ വി​വ​രം ശേ​ഖ​രി​ച്ച​ശേ​ഷം വി​നോ​ദി​നി​യെ​യും ചോ​ദ്യം​ചെ​യ്യാ​നാ​ണ് നീ​ക്കം. ഇ​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ബി​നീ​ഷി​ന്റെ ബി​നാ​മി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്തെ കാ​ര്‍ പാ​ല​സ് ഉ​ട​മ അ​ബ്​​ദു​ല്‍ ല​ത്തീ​ഫ്, മു​ഹ​മ്മ​ദ് അ​നൂ​പു​മാ​യും ബി​നീ​ഷു​മാ​യും സാമ്പത്തിക ഇ​ട​പാ​ട് ന​ട​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി റ​ഷീ​ദ്, സു​ഹൃ​ത്ത് അ​രു​ണ്‍, ഡ്രൈ​വ​ര്‍ അ​നി​ക്കു​ട്ട​ന്‍ എ​ന്നി​വ​രെ ചോ​ദ്യം​ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

ബി​നീ​ഷിന്റെ ​യും ബി​നോ​യി​യു​ടെ​യും സാമ്പത്തിക ഇ​ട​പാ​ടു​ക​ളു​ടെ മേ​ല്‍​നോ​ട്ടം വി​നോ​ദി​നി​ക്കാ​യി​രുന്നെന്നാണ് ഇ.​ഡി​യു​ടെ ക​ണ്ടെ​ത്ത​ല്‍. ഇ​രു​വ​രു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ല്‍ പ​ണം സൂ​ക്ഷി​ക്കു​ന്ന​തി​ന് പ​ക​രം തന്റെ വി​ശ്വ​സ്ത​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലാണ് വി​നോ​ദി​നി പ​ണം നി​ക്ഷേ​പി​ച്ചി​രു​ന്ന​ത്. ആ​റു​വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ കോ​ടി​ക​ളു​ടെ സാമ്പത്തിക ഇ​ട​പാ​ടു​ക​ള്‍ വി​നോ​ദി​നി ന​ട​ത്തി​യി​ട്ടു​ണ്ട്. ബി​നീ​ഷിന്റെ ഉ​റ്റ​സു​ഹൃ​ത്തും ഡ്രൈ​വ​റു​മാ​യ സു​നി​ല്‍​കു​മാ​റിന്റെ പേ​രി​ലു​ള്ള ആ​ഢം​ബ​ര കാ​റു​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ വാ​ങ്ങി​യ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തിന്റെ ക​ണ്ടെ​ത്ത​ല്‍. നോ​ട്ട് നി​രോ​ധ​ന കാ​ല​ത്ത്, മൂ​ത്ത​മ​ക​ന്‍ ബി​നോ​യ് വാ​ങ്ങി​യ ബെ​ന്‍​സ് കാ​റിന്റെ ലോ​ണ്‍ 38 ല​ക്ഷം അ​ട​ച്ച്‌ വി​നോ​ദി​നി ക്ലോ​സ് ചെ​യ്തി​രു​ന്നു. എ​ച്ച്‌.​ഡി.​എ​ഫ്.​സി ബാ​ങ്കിന്റെ തി​രു​വ​ന​ന്ത​പു​രം ആ​യു​ര്‍​വേ​ദ കോ​ള​ജ് ജ​ങ്​​ഷ​നി​ലെ ബ്രാ​ഞ്ചി​ല്‍​നി​ന്ന് 72ല​ക്ഷം വായ്​പയെടുത്താ​ണ് 2014ല്‍ ​ബി​നോ​യ് ആ​ഢം​ബ​ര കാ​ര്‍ വാ​ങ്ങി​യ​ത്. 2017ല്‍ ​കാ​റിന്റെ ഇ.​എം.​ഐ മു​ട​ങ്ങി​യ​തോ​ടെ 38 ല​ക്ഷം വി​നോ​ദി​നി അ​ട​ച്ചു.

പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി, മു​ന്‍ മ​ന്ത്രി എ​ന്ന​തി​ന​പ്പു​റം മ​റ്റ് തൊ​ഴി​ലു​ക​ളോ ബി​സി​ന​സോ ഭൂ​മി​യി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​മോ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നി​ല്ല. ര​ണ്ട് ആ​ണ്‍​മ​ക്ക​ളും തൊ​ഴി​ല്‍​ര​​ഹി​ത​രാണെ​ന്നാ​ണ് കോ​ടി​യേ​രി ബാ​ല​ക‍ൃ​ഷ്ണ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാ​ങ്മൂ​ല​ത്തി​ല്‍ ന​ല്‍​കി​യത്. അ​പ്പോ​ള്‍ ഇ​ത്ര​യും പ​ണം വി​നോ​ദി​നി ബാ​ല​കൃ​ഷ്ണ​ന് എ​വി​ടെ​നി​ന്ന്​ ല​ഭി​ച്ചു എ​ന്ന ചോ​ദ്യ​മാ​ണ് ഇ.​ഡി​ക്കു​ള്ള​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week