പാല സീറ്റ് വിഭജനം, സിപിഐ-കേരള കോൺഗ്രസ് പോര് ശക്തമാകുന്നു
കോട്ടയം: കോട്ടയത്ത് എൽഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നു.പാല മുൻസിപ്പാലിറ്റിയിലാണ് നിലവിൽ തർക്കം രൂക്ഷം.7 സീറ്റ് സിപിഐയും 17 സീറ്റ് കേരളാ കോൺഗ്രസും ആവശ്യപ്പെട്ടതോടെയാണ് പ്രതിസന്ധി കനത്തത്. ഇന്ന് പാലായിൽ എൽഡിഎഫ് യോഗം ചേരും. സിപിഐ വിട്ട് വീഴ്ചയ്ക്ക് തയ്യാറകണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.
സീറ്റ് വിഭജനത്തിൽ കോട്ടയത്തെ എൽഡിഎഫിൽ ഭിന്നതയുണ്ടെന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം തുറന്നടിച്ചിട്ടുണ്ട്. പാലായിൽ ഏഴ് സീറ്റുകളിൽ മത്സരിച്ച സിപിഐ അത്ര തന്നെ സീറ്റുകളാണ് ഇക്കുറിയും ആവശ്യപ്പെട്ടത്. എന്നാൽ കേരള കോൺഗ്രസ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ട സാഹചര്യത്തിൽ വീട്ടുവീഴ്ച ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെടുന്നു. എന്നാൽ ഒരു തരത്തിലുള്ള ഒത്തുതീർപ്പിനും ഇവിടെ സിപിഐ തയ്യാറായിട്ടില്ല.വിട്ടു വീഴ്ചകൾക്ക് തയാറല്ല എന്ന് സിപിഐ നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.