InternationalNews
ഒടുവിൽ പരാജയം സമ്മതിച്ച് ട്രംപ്
ന്യൂയോർക് ; ഒടുവിൽ പരാജയം സമ്മതിച്ച് ട്രംപ്. യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചു എന്നാണ് ഡോണൾഡ് ട്രംപ് ഇപ്പോൾ സമ്മതിച്ചിരിക്കുന്നത്. ബൈഡനല്ല, താനാണ് ജയിച്ചതെന്ന് ആവർത്തിച്ചിരുന്ന ട്രംപ് ഇതാദ്യമായാണ് പരസ്യമായി തൻ്റെ പരാജയം സമ്മതിച്ചത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ട്രംപ് ബൈഡൻ വിജയിച്ചു എന്ന് സമ്മതിച്ചത്.
തീർഞ്ഞെടുപ്പിൽ വഞ്ചന കാണിച്ചാണ് അയാൾ ജയിച്ചത്. വോട്ട് നിരീക്ഷകരെ അനുവദിച്ചില്ല. വോട്ടുകൾ ക്രമപ്പെടുത്തിയത് ഇടതുപക്ഷത്തിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്. അവർ ഇതിൽ അധീശത്വം കാണിച്ചു. അവർ മതിപ്പുള്ള കമ്പനിയല്ല. മോശം ഉപകരണങ്ങളാണ് അവരോടുള്ളത് എന്നും, പിന്നെ, കള്ളത്തരം പറയുകയും, മിണ്ടാതിരിക്കുകയും ചെയ്യുന്ന മാധ്യമങ്ങളും എന്ന് ട്രംപ് ട്വിറ്ററിൽ കുറിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News