EntertainmentKeralaNews

‘പിൻഭാഗം കാണാൻ വേണ്ടിയാണ് ‘ ഹണി റോസിന്റെ മുഖത്ത് അപ്പോള്‍ ചിരിമാത്രം

കൊച്ചി:ബിസിനിസ് രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കുമ്പോഴും സോഷ്യല്‍ മീഡിയയിലെ പരാമർശങ്ങളുടേയും മറ്റും പരാമർശങ്ങളുടെ പേരില്‍ വിവാദങ്ങളിലും നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയാണ് ബോബി ചെമ്മണ്ണൂർ. സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹ്മാന്റെ മോചനത്തിന് വേണ്ടി വലിയ തോതിലുള്ള പണപ്പിരിവ് നടത്തിയതോടെ ഇതേ സോഷ്യല്‍ മീഡിയ തന്നെ ബോബി ചെമ്മണ്ണൂരിനെ അഭിന്ദിച്ചുകൊണ്ട് രംഗത്ത് വന്നതും കാണേണ്ടതാണ്.

എന്നാല്‍ ഇപ്പോഴിതാണ് വീണ്ടുമൊരിക്കല്‍ കൂടി ബോബി ചെമ്മണ്ണൂരിന്റെ പരാമർശങ്ങള്‍ വിവാദമായിരിക്കുകയാണ്. ഹണി റോസിനെതിരെയാണ് ബോബി ചെമ്മണ്ണൂർ എന്ന ബോച്ചെയുടെ വിവാദ പരാമർശമുണ്ടായത്. ഹണി റോസും ബോബിയും ഒരു വേദിയില്‍ നില്‍ക്കുമ്പോഴായിരുന്നു ഈ പരാമർശങ്ങള്‍ ഉണ്ടായത്.

ബോബി ചെമ്മണ്ണൂരിന്റെ ക്ഷണപ്രകാരമായിരുന്നു ഹണി റോസ് ആ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. പരിപാടിയുടെ ഭാഗമായി തന്നെ ചെമ്മണ്ണൂർ ജ്വല്ലറിയും ഹണിറോസ് സന്ദർശിച്ചു. ഇതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വിമർശനത്തിന് ഇടയാക്കിയ പരാമർശങ്ങളുണ്ടാകുന്നത്.

ഹണി റോസിന്റെ കഴുത്തില്‍ ഒരു നെക്ലേസ് അണിയിച്ച ശേഷം താരത്തെ ബോബി ചെമ്മണ്ണൂർ ഒന്ന് പിടിച്ച് കറക്കി. ‘നേരെ നിന്നാൽ മാലയുടെ മുൻഭാഗമെ കാണൂ. മാലയുടെ പിൻഭാഗം കാണാൻ വേണ്ടിയാണ് കറക്കിയത്,’ എന്നും ഇതിനിടയില്‍ ബോബി ചെമ്മണ്ണൂർ പറയുന്നുണ്ട്. ഇതോടൊപ്പം തന്നെ ഹണി റോസിനെ കാണുമ്പോള്‍ പുരാണത്തിലെ ഒരു കഥാപാത്രത്തെ ഓർമ്മ വരുന്നുവെന്ന് ആ കഥാപാത്രത്തിന്റെ പേരെടുത്ത് തന്നെ ബോബി ചെമ്മണ്ണൂർ പറയുന്നുണ്ട്.

ബോബി ചെമ്മണ്ണൂരിന്റെ പരാമർശങ്ങള്‍ക്കെതിരെ വലിയ വിമർനമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. അശ്ലീല ചുവയുള്ള ഇത്തരം പരാമർശങ്ങള്‍ ബോബി ചെമ്മണ്ണൂർ നേരത്തേയും നടത്തിയിട്ടുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടി വേണമെന്നുമാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

ഈ സംഭവുമായി ബന്ധപ്പെട്ട് ചിലർ ഹണി റോസിനേയും വിമർശിക്കുന്നുണ്ട്. ‘പ്രിയപ്പെട്ട ഹണി റോസ്, താങ്കൾക്ക് ബാഡ് കമന്റ്സ് ഇടുന്ന ഫേസ്ബുക്കിൽ ഉള്ളവരെ പറ്റി പറയാൻ നൂറ് നാവാണല്ലോ. നിങ്ങളുടെ മുന്നിൽ വെച്ച്, അത്രയും ആൾക്കാരുടെ മുന്നിൽ വെച്ച് ഒരു കോടീശ്വരൻ ഇതൊക്കെ പറഞ്ഞപ്പോൾ താങ്കളുടെ മുഖത്ത് ചിരി മാത്രമാണല്ലോ കണ്ടത്.’ എന്നാണ് ജില്‍ ജോയ് എന്ന വ്യക്തി കുറിച്ചത്.

അതേസമയം തന്നെ ” അദ്ദേഹം അങ്ങനെ ചെയ്തെങ്കിൽ തീർച്ചയായും അത് മോശമായിപ്പോയി. ന്യായീകരിക്കുന്നില്ല. പക്ഷെ അതിനുള്ള തക്കതായ മറുപടി ഹണി റോസ് കൊടുക്കുകയും ചെയ്തു എന്ന് പറയുന്നു. അതോടെ അത് അവിടെ അവസാനിച്ചു.. എന്നു പറഞ്ഞു അതിന്റെ പേരിൽ ഇദ്ദേഹം ചെയ്യുന്ന നന്മകൾ എങ്ങനെയാണ് ഇല്ലാതാവുക. അദ്ദേഹവും അദ്ദേഹത്തിന്റെ പേരിലുള്ള ചാരിറ്റി ട്രസ്റ്റും ചെയ്തത് കുറച്ചൊന്നുമല്ല’ എന്ന് അഭിപ്രായപ്പെടുന്നുവരുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker