KeralaNews

അച്ഛൻ പോയശേഷം അമ്മയുടെ മാനസികാവസ്ഥ പറഞ്ഞറിയിക്കാനാകാത്തത്; അപവാദപ്രചാരണങ്ങളിലൂടെ അമ്മയെ ഇനിയും തളര്‍ത്തരുതെന്ന് ബിനീഷ് കോടിയേരി

തിരുവനന്തപുരം:കോടിയേരി ബാലകൃഷ്ണനെതിരെ നടക്കുന്ന അപവാദപ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് ബിനീഷ് കോടിയേരി. അച്ഛന്റെ മരണശേഷം താനും തന്റെ സഹോദരനും അദ്ദേഹത്തിന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാൻ ശ്രമിക്കുകയും പാർട്ടി അതിന് അനുവദിക്കാതിരുന്നു എന്നുമുള്ള പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വ്യക്തമാക്കി. മരണശേഷം കോടിയേരിക്കെതിരെ അപവാദ പ്രചാരണം നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അച്ഛൻ പോയതിനു ശേഷമുള്ള അമ്മയുടെ മാനസികാവസ്ഥ പറഞ്ഞറിയിക്കാനാവാത്തതാണെന്ന് ബിനീഷ് കുറിച്ചു. ഇത്തരം അപവാദ പ്രചാരണങ്ങളുമായി അമ്മയുടെ മാനസികനിലയെ ഇനിയും തകർക്കരുത്. പാർട്ടി നേതാവായിരിക്കെ കോടിയേരിയെ മാധ്യമങ്ങൾ എങ്ങനെയാണ് വേട്ടയാടിയതെന്ന് എല്ലാവരും കണ്ടതാണ്. അത്തരക്കാർ കോടിയേരിക്കുവേണ്ടിയെന്നോണം നടത്തുന്ന പ്രചാരണങ്ങൾ പാർട്ടിയെ ജനങ്ങൾക്കു മുമ്പിൽ മോശമായി ചിത്രീകരിക്കാനാണെന്ന് ബിനീഷ് ആരോപിച്ചു.

ബിനീഷ് കോടിയേരിയുടെ പോസ്റ്റ്

പ്രിയപ്പെട്ടവരെ ,
അച്ഛന്റെ മരണശേഷം ഞാനും എന്റെ സഹോദരനും അച്ഛന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു എന്നും , അതിനു പാർട്ടി സമ്മതിച്ചില്ല എന്ന് എന്റെ അമ്മ പറഞ്ഞു എന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധവും , സത്യത്തിനു നിരക്കാത്തതുമാണ് .മരണശേവും കോടിയേരിക്ക് എതിരെ നടത്തുന്ന ഈ അപവാദ പ്രചാരണങ്ങളെ ജനങ്ങൾ തള്ളി കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യർത്ഥിക്കുന്നു .

അമ്മ പറഞ്ഞ വാക്കുകളെ ദുർ വ്യഖ്യാനം നടത്തി അത്‌ പാർട്ടിക്കെതിരെ ഉപയോഗിക്കുവാനാണ് വലതുപക്ഷ രാഷ്ട്രീയം ശ്രമിക്കുന്നത് . ഇതിനെ സംബന്ധിച്ചു വളരെ കൃത്യമായി ഞാൻ റിപ്പോർട്ടർ ചാനലിലും , മനോരമ ചാനലിലും നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതാണ് ..

അച്ഛൻ പോയതിന് ശേഷമുള്ള അമ്മയുടെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ് , ഇങ്ങനെ ഉള്ള അപവാദ വ്യഖ്യാനങ്ങളുമായി വന്ന് വീണ്ടും അമ്മയെ മനോനില തകർക്കരുത് എന്ന് എല്ലാവരോടും വിനീതമായ അപേക്ഷ .
പാർട്ടി നേതാവായിരുന്ന കോടിയേരിയെ ഏതെല്ലാം തരത്തിലാണ് ഇവർ വേട്ടയാടിയത് എന്ന് എല്ലാവരും കണ്ടതാണ് . അങ്ങനെ ഉള്ളവർ എല്ലാം തന്നെ ഇപ്പോൾ കോടിയേരിക്ക് വേണ്ടി എന്ന് പറഞ്ഞു നടത്തുന്ന ഈ പ്രചാരങ്ങൾ സി പി എം നെ യും സി പി എം നേതൃത്വത്തെയും ബോധപൂർവ്വം പൊതുജനത്തിനു മുൻപിൽ മോശമായി ചിത്രീകരിക്കാനാണ്, ഇതിനെ അർഹിക്കുന്ന അവജ്ജയോടെ തള്ളിക്കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യർത്ഥിക്കുന്നു .
ബിനീഷ് കോടിയേരി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker