FeaturedHome-bannerKeralaNews
ചങ്ങനാശ്ശേരിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു
ചങ്ങനാശ്ശേരി:എം.സി. റോഡിൽ എസ്.ബി. കോളേജിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. ചങ്ങനാശ്ശേരി പുഴവാത് ഹിദായത്തുനഗറിൽ പള്ളിവീട്ടിൽ ഷാനവാസിന്റെ ഏകമകൻ അജ്മൽ (27) ചങ്ങനാശ്ശേരി മാർക്കറ്റ് ഉള്ളാഹയിൽ രാജുവിന്റെ മകൻ അലക്സ്(26), വാഴപ്പള്ളി മതുമൂല കണിയാംപറമ്പിൽ രമേശിന്റെ മകൻ രുദ്രാക്ഷ്(20) എന്നിവരാണ് മരിച്ചത്.
ഇവരോടൊപ്പമുണ്ടായിരുന്ന കാരാപ്പുഴശ്ശേരി ഷിന്റോ(23)ക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 9.45-നായിരുന്നു അപകടം. എതിർദിശയിൽവന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്നയുടനെ മൂന്നുപേരെയും സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News