തിരുവനന്തപുരം: കേരളത്തില്‍ മേയ് ആദ്യം നിയമസഭ തെരഞ്ഞെടുപ്പു നടക്കും: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ്. മേയ് 31- നകം ഫലം പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പു നടപടികള്‍ പൂര്‍ത്തിയാക്കും.
കഴിഞ്ഞ തവണത്തേക്കാള്‍ 15000 പോളിംഗ് സ്റ്റേഷനുകള്‍ അധികമുണ്ടാകും. ഒറ്റഘട്ടമായി നടത്തിയാല്‍ ഉദ്യോഗസ്ഥ വിന്യാസം ബുദ്ധിമുട്ടുണ്ടാക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
കൊവിഡ് രോഗികള്‍ പോസ്റ്റല്‍ വോട്ട് ഏര്‍പ്പെടുത്തുന്നതു പരിഗണനയിലുണ്ട്. അന്തിമ വോട്ടര്‍ പട്ടിക ജനുവരി ആദ്യം പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31- നുശേഷം അപേക്ഷ നല്‍കുന്നവര്‍ക്ക് വേണ്ടി സപ്ലിമെന്ററി പട്ടിക പിന്നീട് പ്രസിദ്ധീകരിക്കുമെന്നും മീണ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News