കൈ കൊണ്ട് മുഖം അമർത്തി ശാഖാ കുമാരിയെ കൊലപ്പെടുത്തി,സ്വത്ത് തട്ടിയെടുക്കലായിരുന്നു ഭർത്താവിൻ്റെ ലക്ഷ്യമെന്ന് പോലീസ്

തിരുവനന്തപുരം:കാരക്കോണത്തെ ശാഖാ കുമാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഭർത്താവ് അരുൺ കൈ കൊണ്ട് മുഖം അമർത്തിയാണ് ശാഖാ കുമാരിയെ കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി.

സ്വത്ത് തട്ടിയെടുക്കലായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം കൂടുതൽ പേർ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. മരിച്ചതിന് ശേഷമാണോ ഷോക്ക് അടിപ്പിച്ചതെന്നും പരിശോധിക്കും. ബെഡ് റൂമിലും ബെഡ്ഷീറ്റിലും രക്തത്തിന്റെ പാടുകൾ ഉണ്ടായിരുന്നതായി പരിശോധനയിൽ ഫോറൻസിക് കണ്ടെത്തിയിട്ടുണ്ട്.

ബെഡ് റൂമിൽ വച്ചു കൊലപ്പെടുത്തിയ ശേഷം ശാഖയെ ഹോളിലേക്ക് കൊണ്ടുവന്ന് ഷോക്കേൽപ്പിച്ചതായിരിക്കാം എന്നാണ് പൊലീസ് നിഗമനം. ഫൊറൻസിക് സംഘവും ഇലക്ട്രിക്കൽ ഇൻസ്പെക്ട്രേറ്റിലെ ഉദ്യോഗസ്ഥരും ഇന്നും സ്ഥലത്ത് പരിശോധന നടത്തും.

വലിയ ഭൂസ്വത്തുള്ള കുടുംബത്തിലെ അംഗമായ ശാഖാകുമാരിയെ രണ്ടുമാസം മുമ്പ് മാത്രമാണ് അരുൺ വിവാഹം കഴിച്ചത്. ഏറെക്കാലത്തെ പരിചയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുന്നത്. നേരത്തെ ശാഖകുമാരിയുടെ സ്വത്ത് കൈകാര്യം ചെയ്തിരുന്നത് അരുണായിരുന്നു. ഇത്തരത്തിൽ ലക്ഷങ്ങൾ അരുൺ തട്ടിയതായാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News