NationalNews

ആരോഗ്യസേതു നിയമവിരുദ്ധം,ഡാറ്റാ ചോര്‍ച്ചയുണ്ടായാല്‍ ആര് മറുപട് നല്‍കുമെന്നും ജസ്റ്റിസ് ബി.എല്‍.ശ്രീകൃഷ്ണ

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആരോഗ്യ സേതു ആപ്പിനെതിരെ ജസ്റ്റിസ് ബി.എല്‍.ശ്രീകൃഷ്ണ രംഗത്ത്.ഉദ്യോഗസ്ഥര്‍ക്കടക്കം ആരോഗ്യ സേതു നിര്‍ബന്ധമാക്കിയത് നിയമവിരുദ്ധമെന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആപ്പ് നിര്‍ബന്ധമാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തീരുമാനത്തിന് ഒരു നിയമ പിന്‍ബലവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ സേതു ഇല്ലാത്തവര്‍ക്ക് പിഴയും തടവും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ അഭിപ്രായപ്പെട്ടു. ഇത് ജനാധിപത്യ രാജ്യമാണെന്നാണ് കരുതുന്നു. അതിനാല്‍ ഇത് കോടതിയില്‍ ചോദ്യം ചെയ്യാനാകും എന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സേതുവിലെ വിവര ശേഖരണവും പങ്കുവയ്ക്കലുമായി ബന്ധപ്പെട്ട പ്രോട്ടോക്കോള്‍ എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ഇറക്കിയതിലും ബി എന്‍ ശ്രീകൃഷ്ണ എതിര്‍പ്പ് അറിയിച്ചു.

എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ശരിയായ നടപടിയല്ലെന്നും നിയമനിര്‍മാണം പാര്‍ലമെന്റിനെ ജോലിയാണെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു. ഡാറ്റാ ചോര്‍ച്ച ഉണ്ടായാല്‍ ആര് മറുപടി പറയുമെന്നും അദ്ദേഹം ചോദിച്ചു. ജസ്റ്റിസ് ബി എന്‍ ശ്രീകൃഷ്ണ അധ്യക്ഷനായ സമിതി ആണ് വ്യക്തി വിവര സംരക്ഷണ ബില്ലിന്റെ കരട് തയ്യാറാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button