ഫോട്ടോക്ക് പോസ് ചെയ്യാന്‍ വേണ്ടി മാത്രം ചെളിയിലേക്ക് ഇറങ്ങുന്ന ചിലര്‍; ഫോട്ടോയ്ക്ക് കമന്റിട്ടവര്‍ക്ക് മറുപടിയുമായി അനുമോള്‍
പാടത്തിറങ്ങി കൃഷി ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസം അനുമോള്‍ പങ്കുവച്ചിരിന്നു. ‘ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡ് ഞാന്‍ വിട്ടുകൊടുക്കില്യച്ചണ്ണു…’ എന്ന ക്യാപ്ഷനോടെയാണ് വിത്ത് കുട്ടയുമായി നില്‍ക്കുന്ന ചിത്രം താരം പങ്കുവച്ചത്.
ചിത്രം വൈറലായതോടെ ഇതിന് വിമര്‍ശനങ്ങളുമായി നിരവധി പേരും രംഗത്ത് എത്തി. താരത്തിനെതിരെ വന്ന വിമര്‍ശനത്തിന് പതിവ് സ്‌റ്റൈലില്‍ മറുപടി കൊടുത്തിരിക്കുകയാണ് താരം. ”ഇത് ഇപ്പോ ട്രെന്‍ഡായല്ലോ. വലിയ സെലിബ്രിറ്റീസ് ഒക്കെ ഇങ്ങനെ ഫോട്ടോക്ക് പോസ് ചെയ്യാന്‍ വേണ്ടി മാത്രം ചെളിയിലേക്ക് ഇറങ്ങുന്നുണ്ട്. ചേച്ചി അങ്ങനല്ലെന്ന് ചേച്ചിയുടെ സ്റ്റോറീസ് കാണുമ്പോള്‍ മനസിലാകും. എന്നാലും ഫോട്ടോയും കോസ്റ്റിയൂമും തമ്മില്‍ ചേര്‍ച്ചയില്ല” എന്നാണ് ഒരു കമന്റ്.
”വീട്ടില്‍ ഇട്ടോണ്ടിരുന്ന കോസ്റ്റിയൂമാണ്. ഇത് പ്ലാന്‍ ചെയ്ത് ഇട്ടതല്ല” എന്നാണ് താരത്തിന്റെ മറുപടി. മാസ്‌ക് എവിടെയെന്ന ചോദ്യത്തിന് കൈയ്യില്‍ ഉണ്ടെന്ന മറുപടിയും താരം നല്‍കിയിട്ടുണ്ട്. ഇത് കേരള പോലീസ് കാണണ്ടെന്നും ചിലര്‍ ഉപദേശിക്കുന്നുണ്ട്.
മഴക്കാലത്ത് പാടത്തിന്റെ വരമ്പിലൂടെ നടക്കുന്ന വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു. ”വെറുതെ ഒരീസം ഉച്ചക്ക്..പാടത്ത് പണി ഉള്ളപ്പോ ഉച്ചക്ക് ഭക്ഷണം കൊണ്ടു പോയതാ..വീഡിയോലുള്ളത് ഉണ്ണിയേട്ടന്‍, കുഞ്ഞുമാനേട്ടന്‍, രവിയണ്ണന്‍” എന്ന ക്യാപഷനോടെയാണ് വീഡിയോ പങ്കുവച്ചത്.