‘ഒപ്പം ഡ്രൈവര്‍ പോലുമുണ്ടാവാന്‍ പാടില്ല’ ഒറ്റയ്ക്ക് വരണമെന്ന് ആ നടന്‍ പറഞ്ഞു’വെളിപ്പെടുത്തലുമായി നടി
മുംബൈ: സിനിമ രംഗത്ത് എത്തിയ ആദ്യകാലങ്ങളില്‍ അനുഭവിക്കേണ്ടി വന്ന ചില അസുഖകരമായ അനുഭവങ്ങൾ തുറന്നുപറയുകയാണ് നടി ഇഷ കോപ്പിക്കർ. സിദ്ധാർത്ഥ് കണ്ണനുമായുള്ള ഒരു പുതിയ അഭിമുഖത്തിൽ ബോളിവുഡിലെ മുന്‍നിര നടൻ അദ്ദേഹത്തെ തനിച്ച് കാണാണം എന്ന് പറഞ്ഞത് വളരെ വികാരാധീനനായാണ് ഇഷ കോപ്പിക്കർ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
പുതിയ അഭിമുഖത്തിൽ ഇഷ പറഞ്ഞത് ഇതാണ് “ഒരു നടൻ എൻ്റെ ഡ്രൈവറോ മറ്റാരെങ്കിലുമോ ഇല്ലാതെ അയാളെ ഒറ്റയ്ക്ക് കാണാൻ എന്നോട് ആവശ്യപ്പെട്ടു. കാരണം മറ്റ് നടിമാരുമായി അയാള്‍ക്ക് ബന്ധമുണ്ടെന്ന് കിംവദന്തികൾ ഉണ്ടായിരുന്നു.അയാള്‍ അന്ന് പറഞ്ഞു ‘എന്നെക്കുറിച്ച് ഇതിനകം തന്നെ വിവാദങ്ങളുണ്ട്. ഡ്രൈവറോ മറ്റുള്ളവരോ തുടര്‍ന്നും നമ്മള്‍ കണ്ടത് അറിഞ്ഞാല്‍ ഗോസിപ്പ് പരത്തും’ എന്നാൽ ഞാൻ അദ്ദേഹത്തെ നിരസിച്ചു. അന്ന് ഹിന്ദി ചലച്ചിത്രമേഖലയിൽ നിന്നുള്ള എ-ലിസ്റ്റ് നടനായിരുന്നു അയാള്‍ “.
“എനിക്ക് 18 വയസ്സുള്ളപ്പോൾ ഒരു സെക്രട്ടറിയും ഒരു നടനും കാസ്റ്റിംഗ് കൗച്ചിനായി എന്നെ സമീപിച്ചു. ജോലി കിട്ടാൻ അഭിനേതാക്കളോട് സൗഹൃദം പുലർത്തണമെന്ന് അവർ എന്നോട് പറഞ്ഞു. ഞാൻ വളരെ സൗഹാർദ്ദപരമാണ്, എന്നാൽ ‘സൗഹൃദം’ എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? എന്ന് ഞാന്‍ ചോദിച്ചു” – ഇഷ കോപ്പിക്കർ കൂട്ടിച്ചേര്‍ത്തു.
1998-ലെ ഏക് താ ദിൽ ഏക് തി ധഡ്കൻ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ ഇഷ അരങ്ങേറ്റം കുറിച്ചത്. ഫിസ, പ്യാർ ഇഷ്ക് ഔർ മൊഹബത്ത്, കമ്പനി, കാൻ്റെ, പിഞ്ചാർ, ദിൽ കാ റിഷ്ത തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഷാരൂഖ് ഖാൻ, പ്രിയങ്ക ചോപ്ര എന്നിവർക്കൊപ്പം ഡോണിലും അഭിനയിച്ചു.
2009-ൽ അവർ ഹോട്ടല്‍ വ്യവസായി ടിമ്മി നാരംഗിനെ ഇവര്‍ വിവാഹം കഴിച്ചു. ജിമ്മിൽ വച്ച് കണ്ടുമുട്ടിയതിന് ശേഷമാണ് ഇരുവരും പ്രണയത്തിലായതെന്നാണ് റിപ്പോർട്ട്. 2014 ജൂലൈയിൽ ഇഷയ്ക്കും ടിമ്മിക്കും റിയാന എന്ന കുട്ടിപിറന്നു. എന്നാൽ 2024 ആദ്യം ഇരുവരും വേർപിരിഞ്ഞു.