ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരം വെറും നടകമായിരുന്നുവെന്ന് ബി.ജെ.പി നേതാവ്
ബംഗളൂരു: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തേയും രാഷ്ട്രപിതാവിനേയും അധിക്ഷേപിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെ. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം വെറും നാടകമായിരുന്നുവെന്നാണ് ഹെഗ്‌ഡെയുടെ പരാമര്‍ശം. ബംഗളൂരുവില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് വിവാദ പരാമര്‍ശം നടത്തിയത്. ബ്രിട്ടീഷുകാരുടെ അനുവാദത്തോടെയാണ് സ്വാതന്ത്ര്യ സമരം മുഴുവന്‍ അരങ്ങേറിയത്. നിരാശ മൂലമാണ് ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടത്. മരണംവരെ നിരാഹാരം കിടന്നും സത്യാഗ്രഹം നടത്തിയുമാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതെന്ന കോണ്‍ഗ്രസിന്റെ വാദം തെറ്റാണെന്നും ഹെഗ്‌ഡെ പറഞ്ഞു.
നാടകത്തിലൂടെ സ്വാതന്ത്ര്യം നേടിയ ചിലരെ എന്തിനാണ് മഹാത്മാ എന്ന് വിളിക്കുന്നതെന്നും ഹെഗ്‌ഡെ ചോദിച്ചു. ഗാന്ധി വധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹെഗ്‌ഡെയ്‌ക്കെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. മാനസികനില തെറ്റി ഹെഗ്‌ഡെ പിച്ചും പേയും പറയുകയാണ്. പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്താനാണ് അദ്ദേഹത്തിന്റെ ശ്രമങ്ങള്‍. രാഷ്ട്രീയക്കാരനാവാനും ജനപ്രതിനിധിയാകാനും അദ്ദേഹത്തിന് യോഗ്യതയില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.