കണ്ണൂര്‍: പയ്യന്നൂരില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാവിച്ചേരി തെക്കാണ്ടത്തില്‍ ഭാസ്‌കരനാ(58)ണ് മരിച്ചത്. പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. പയ്യന്നൂര്‍ ബീവറേജ് ഔട്ട്ലെറ്റിന് സമീപം തട്ടുകട നടത്തിവരുന്ന ഇയാള്‍ കഴിഞ്ഞ രാത്രിയില്‍ സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവത്തിന് പോയിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.
മൃതദേഹം കണ്ടെത്തിയ മുറിയോട് ചേര്‍ന്നുള്ള മുറിയിലാണ് ഇയാളുടെ ഭാര്യയും സഹോദരിയും കിടന്നിരുന്നത്. മണ്ണെണ്ണയുടെ ഗന്ധം മൂലം പരിശോധന നടത്തിയപ്പോഴാണ് തീ ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ അയല്‍വാസികളെ വിളിച്ചുവരുത്തി തീയണച്ചെങ്കിലും ഗൃഹനാഥനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വീട്ടിലെ ഉപകരണങ്ങളും അഗ്‌നിക്കിരയായിപോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News