Rainupdates:കനത്ത മഴ; തിരുവനന്തപുരത്തിറങ്ങേണ്ട 4 വിമാനങ്ങൾ കൊച്ചിയിലേക്ക് വഴിതിരിച്ചുവിട്ടു |breakingkerala

Frankfurt, Germany - July 3, 2013: Rainy Day at Frankfurt Airport, rain drops on window and slight reflections of interior lights. Plane and people out of focus in background, people loading Croatia Airline in background.

തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാനെത്തിയ നാല് വിമാനങ്ങൾ കൊച്ചിയിലേക്ക് വഴി തിരിച്ചുവിട്ടു. കനത്ത മഴയിൽ പൈലറ്റുമാർക്ക് റൺവേ കാണാനാകാത്തതിനെ തുടർന്നാണ് വിമാനങ്ങൾ തിരുവനന്തപുരത്ത് നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്.www.breakingkerala.com

ദുബായിൽ നിന്നെത്തിയ എമിറേറ്റ്‌സ്, കുവൈത്തിൽ നിന്നെത്തിയ കുവൈത്ത് എയർവേയ്‌സ്, ദോഹയിൽ നിന്നും വന്ന ഖത്തർ എയർവേയ്‌സ്, മുംബൈയിൽ നിന്ന് വന്ന ഇൻഡിഗോ എന്നീ വിമാനങ്ങൾക്കാണ് തിരുവനന്തപുരത്ത് ഇറങ്ങാൻ കഴിയാതിരുന്നത്.

തുടർന്ന് ഈ വിമാനങ്ങളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. ശേഷം കാലാവസ്ഥ ശരിയായി എന്ന അറിയിപ്പിനെ തുടർന്ന് വിമാനങ്ങൾ വീണ്ടും തിരുവനന്തപുരത്തേക്ക് എത്തുകയും മടങ്ങിപ്പോകുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News